ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം പൊന്‍കുന്നത്ത്‌

പൊന്‍കുന്നം: ജോയിന്റ് കൗണ്‍സിലിന്റെ ജില്ലാ സമ്മേളനം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊന്‍കുന്നത്ത് നടക്കും. ചൊവ്വാഴ്ച വൈകീട്ട് 4ന് പൊതുസമ്മേളനം ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ അധ്യക്ഷത വഹിക്കും.
ബുധനാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം. എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ.ജെ.അച്ചന്‍കുഞ്ഞ് അധ്യക്ഷത വഹിക്കും.

പത്രസമ്മേളനത്തില്‍ അഡ്വ. സുരേഷ് ടി.നായര്‍, ബിജുക്കുട്ടി കെ.ബി., എ.വി.രാജേഷ്, ടി.എസ്.അനൂപ് എന്നിവര്‍ പങ്കെടുത്തു.