ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റ്

മണിമല ∙ വിദേശ ജോലി വാഗ്ദാനം നൽകി 70,000 രൂപ കബളിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മണിമല മലയിൽ രാഹുൽ രാജ് ( 29) ആണ് അറസ്റ്റിലായത്. മണിമല ഏറത്തു വടകര സ്വദേശിനി സുഭാഷിണി ബാബു നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനരീതിയിൽ തട്ടിപ്പുകൾക്ക് ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡു ചെയ്തു.