ജോസഫ് ജെ. ഞാവള്ളിയുടെ നിര്യാണത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് അനുശോചിച്ചു

കാഞ്ഞിരപ്പള്ളി: കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ട്രഷററും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ജോസഫ് ജെ. ഞാവള്ളിയുടെ നിര്യാണത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത അനുശോചിച്ചു.

ബേബിച്ചന്‍ ഏര്‍ത്തയിലിന്റെ അധ്യക്ഷതയില്‍ മാത്യു തോമസ് കൊല്ലംകുളം, പ്രഫ. കെ.എസ്. കുര്യന്‍ പൊട്ടംകുളം, പ്രഫ. ജെ.സി. കാപ്പന്‍, ജോയി നെല്ലിയാനി എന്നിവര്‍പ്രസംഗിച്ചു.