ജോർജുകുട്ടി ആഗസ്തിയുടെ പ്രചാരണ വാഹനത്തിനും ഡ്രൈവർക്കും നേരെ ആക്രമണം നടത്തിയതായി പരാതി

എരുമേലി∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ പ്രചാരണ വാഹനത്തിനും ഡ്രൈവർക്കും നേരെ ആക്രമണം നടത്തിയതായി പരാതി.

എരുമേലി പഞ്ചായത്തിലെ പര്യടനത്തിനിടെ ഉണ്ടായ ആക്രമണത്തിൽ ജീപ്പ് ഡ്രൈവർ എൻ.ആർ. മനോജിന് പരുക്കേറ്റെന്നും, മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ ബൈക്ക് റാലിയിൽ പങ്കെടുത്ത ആളുകളാണ് അക്രമണം നടത്തിയതെന്നും യുഡിഎഫ് ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു