ജോൽസ്യ പ്രവചനം :- അടുത്ത കേന്ദ്ര മന്ത്രിസഭക്ക് ആയുസ്സ് ഒരു വർഷം മാത്രം. ഉന്നതനായ ഒരു ഭരണാധികാരി ഈ കാലയളവില്‍ മരണപ്പെടും

jyothishi kanippayuur narayanan
അടുത്ത മാസം കേന്ദ്രത്തില്‍ അധികാരത്തില്‍ കയറാന്‍ പോകുന്ന സര്‍ക്കാരിന്റെ കാലാവധി പ്രവചിച്ചു കൊണ്ട് പ്രമുഖ ജ്യ്ല്സ്യന്‍ രംഗത്ത് വന്നു. കേവലം ഒരു വര്‍ഷം മാത്രമാണ് ആ സര്‍ക്കാരിന് അധികാരത്തില്‍ കടിച്ചു തൂങ്ങി ഇരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് പ്രമുഖ ജ്യോത്സ്യനായ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി പ്രവചിച്ചിരിക്കുന്നത്.

ഭരണത്തിലിരിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. മേടസംക്രമം മിഥുന വ്യാഴത്തില്‍ ആയതിനാലും സേനാധിപതി സൂര്യനാവുന്നതിനാലും ആണ് ഈ അഭിപ്രായ വ്യത്യാസം ഉടലെടുക്കുക. ഉന്നതനായ ഭരണാധികാരി ഈ കാലയളവില്‍ മരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഭരണസംവിധാനത്തിലെ അപാകതകള്‍ക്കും നിരവധി അനിഷ്ട സംഭവങ്ങള്‍ക്കും ഈ കാലയളവ് കാരണമാകും.

2015 മേയ് മാസത്തോടെ ഇന്ത്യയില്‍ പുതിയ ഭരണാധികാരി വരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. എങ്കിലും അവര്‍ക്ക് മുന്നില്‍ കഠിനമായ പാതകള്‍ ആയിരിക്കും ഉണ്ടാവുക.
വീഡിയോ കാണുക