ടാറിംഗ് നടത്തി ദിവസങ്ങള്‍ക്കകംറോഡ് തകര്‍ന്നു

മുണ്ടക്കയം: ഇളംകാട് റോഡിലെ ചപ്പാത്ത് കവലയില്‍ നിന്നാരംഭിക്കുന്ന പാതയുടെ ആദ്യഭാഗത്തെ 2.5 കിലോമീറ്റര്‍ ഭാഗം ടാറിംഗ് പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കകം റോഡ് തകര്‍ന്നു.

ചില ഭാഗങ്ങളില്‍ മെറ്റല്‍ പാകിയെങ്കിലും ടാറിംഗ് വൈകിയതോടെ മെറ്റല്‍ ഇളകി. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെറ്റല്‍ ഇളകിത്തെറിക്കുന്നത് അപകടത്തിനിടയാക്കുന്നു. ഇളകിയ മെറ്റലില്‍ തെന്നി ഇരു ചക്രവാഹനങ്ങള്‍ മറിയുന്നത് പതിവായത് ദുരിതത്തിനിടയാക്കി.