ടാറ്റാ നാനോ, മാരുതി സുസുക്കി ആള്‍ടോ 800, ഹ്യൂണ്ടായ് ഐ10 എന്നീ കാറുകള്‍ സുരക്ഷിതമല്ലെന്നു റിപ്പോർട്ട്‌

1
ഇന്ത്യന്‍ നിരത്തുകളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ടാറ്റാ നാനോ, മാരുതി സുസുക്കി ആള്‍ടോ 800, ഹ്യൂണ്ടായ് ഐ10 എന്നീ കാറുകള്‍ തീര്‍ സുരക്ഷിതമല്ലെന്നും അവ ജീവന്‍ തന്നെ അപകടത്തില്‍ പെടുത്തുവാന്‍ പോന്ന മോഡലുകള്‍ ആണെന്നും രാജ്യാന്തര ഏജന്‍സി നടത്തിയ ക്രാഷ് ടെസ്റ്റില്‍ കണ്ടെത്തി.

ഗ്ലോബല്‍ ന്യൂ കാര്‍ അസ്സെസ്‌മെന്റ് പ്രോഗ്രാമും (എന്‍സിഎപി) ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് ട്രാഫിക്ക് എജ്യുക്കേഷനും (ഐആര്‍ഇടി) ചേര്‍ന്നാണ് രാജ്യത്തെ ചെറുകാറുകളുടെ സുരക്ഷ എത്രത്തോളം ഉണ്ടെന്നു പരിശോധിച്ചത്. ക്രാഷ് ടെസ്റ്റില്‍ ഈ കാറുകള്‍ പൂര്‍ണമായും തകര്‍ന്നതായും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പൂര്‍ണമായും അപകടം വരുത്തുന്നതാണെന്നും കണ്ടെത്തി.

ടാറ്റാ നാനോ, മാരുതി സുസുകി ആള്‍ടോ 800, ഹ്യൂണ്ടായ് ഐ10, ഫോര്‍ഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ ചെറുകാറുകളാണ് സുരക്ഷാ പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്. ജര്‍മനിയിലെ ലാന്റ്‌സ് ബര്‍ഗില്‍ വെച്ചായിരുന്നു പരിശോധന. 1994ലെ യുഎന്‍ റെഗുലേഷന്‍ പ്രകാരം മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലും 2013ലെ ലാറ്റിന്‍ എന്‍സിഎപി പ്രകാരം മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലുമാണ് ക്രാഷ് ടെസ്റ്റ്‌ നടത്തിയത്.
2
ടെസ്റ്റില്‍ ഫോര്‍ഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ മോഡലുകള്‍ ഒഴിച്ച് മറ്റെല്ലാ മോഡലുകള്‍ അപ്പാടെ തകര്‍ന്നു. ഉറപ്പേറിയ ബോഡിയും സുരക്ഷിതമായ കാബിനും ഫിഗോയെയും പോളോയെയും തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എന്നാല്‍ ഈ രണ്ടു മോഡലുകളും യുഎന്‍ നിയമപ്രകാരം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹ്യൂണ്ടായ് ഐ10ന്റെ കാര്യത്തില്‍ അതിന്റെ ഇന്ത്യന്‍ മോഡല്‍ ആണത്രേ പ്രശ്നക്കാരന്‍. ഹ്യൂണ്ടായ് ഐ10 താരതമ്യേന നിലവാരം കുറഞ്ഞ മറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും എന്നാല്‍ ഇന്ത്യയില്‍ നിര്‍മിച്ച് യൂറോപിലേക്ക് കയറ്റുമതി ചെയ്ത കാറുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണന്നും കണ്ടെത്തി. ഇന്ത്യക്കാര്‍ക്കായി നിലവാരം കുറഞ്ഞ കാറുകളാണ് ഹ്യൂണ്ടായ് നിര്‍മിക്കുന്നതെന്ന ആക്ഷേപം ഏറെ കാലമായി പലരും ഉയര്‍ത്തുന്നതാണ്.

ക്രഷ് ടെസ്റ്റിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം കമ്പനി പുറത്തു വിട്ടിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ചുവടെ കാണാം.