ടാറ്റാ സുമോ ഇടിച്ച്‌ അപകടം;ഡ്രൈവറുള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു

എരുമേലി: ടാറ്റാ സുമോ വാഹനം റോഡില്‍നിന്നു നിയന്ത്രണംതെറ്റി പറമ്ബിലേക്ക് ഇടിച്ചു കയറി മരങ്ങള്‍ തകര്‍ത്തു.

അപകടമുണ്ടായ ഉടനെ ഡ്രൈവറുള്‍പ്പെടെയുള്ളവര്‍ ടാറ്റാസുമോയില്‍നിന്നുമിറങ്ങി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി 11.30ഓടെ എരുമേലി റാന്നി റോഡില്‍ കരിങ്കല്ലുമൂഴി മലങ്കര കത്തോലിക്കാ പള്ളിക്കു സമീപമാണ് സംഭവം. അപകടശബ്ദംകേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ടാറ്റാ സുമോയുമായിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കനകപ്പലം സ്വദേശിയുടേതാണ് വാഹനമെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ തേക്ക്, കമുക് മരങ്ങള്‍ തകര്‍ന്നു. പോലീസ് കേസെടുത്തു.