ട്രാഫിക് നിയമലംഘനത്തിനുള്ള പിഴകള്‍

പ്രധാന ട്രാഫിക് നിയമ ലംഘനങ്ങള്‍
അവയുടെ പിഴകള്‍

ട്രാഫിക് നിയമം ലംഘിച്ചാല്‍ പിഴ എത്രയാണ് എന്നുള്ളത് പലരുടെയും സംശയമാണ്. പലപ്പോഴും പൊലീസുകാര്‍ പറയുന്ന പണമടയ്ക്കുകയാകും പലരും ചെയ്യുക. ഇപ്പോഴാണെങ്കില്‍ ട്രാഫിക് നിയമ ലംഘനത്തിനുള്ള പല പിഴകളും സര്‍ക്കാര്‍ പുതുക്കിയിട്ടുമുണ്ട്. അപ്പോള്‍ പിഴത്തുകയെ കുറിച്ചുള്ള സംശയം വര്‍ദ്ധിക്കുന്നതും സ്വാഭാവികം. ഇതാ ചില പ്രധാന ട്രാഫിക് നിയമ ലംഘനങ്ങളും അവയുടെ പിഴകളും.

1. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ – 10,000 രൂപ
2. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ – 5,000 രൂപ

3. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ – 1,000 രൂപ
4. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍- 5000 രൂപ

5. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ – 1,000 രൂപ
6. അപകടകരമായ ഡ്രൈംവിംഗ് – 5,000 രൂപ
7. അമിത വേഗം – 1,000 മുതല്‍ 2,000 രൂപ വരെ