ട്രെയിനിന്റെ വാതിലിൽ പുറത്തേക്കു തൂങ്ങിനിന്ന് സാഹസം കാണിച്ച 14 കാരന്‍ തൂണിലിടിച്ച് താഴെവീണു മരിച്ചു. .വീഡിയോ ..

1മുംബൈ: സഹോദരിയുടെ വിവാഹത്തിന് സാധനങ്ങള്‍ വാങ്ങാന്‍ ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ പുറത്തേക്കു തൂങ്ങിനിന്ന് സാഹസം കാണിച്ച 14 കാരന്‍ പാളത്തിനടുത്ത തൂണിലിടിച്ച് താഴെവീണു മരിച്ചു. ദുരന്തത്തിന് തൊട്ടുമുമ്പ് ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ബാലന്റെ സാഹസിക പ്രകടനങ്ങളുടെ വീഡിയോ ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

സയ്യിദ് മുഹ്സിന്‍ എന്ന ബാലനാണ് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വീണു മരിച്ചത്. മുംബൈയിലെ രേതി ബന്ദറിലാണ് അപകടമുണ്ടായത്. സഹോദരിയുടെ വിവാഹത്തിന് സാധനങ്ങള്‍ വാങ്ങാന്‍ താനെയില്‍നിന്ന് മുംബ്രയിലേക്ക് പോവുകയായിരുന്നു, മുഹ്സിന്‍.

യാത്ര തുടങ്ങിയതു മുതല്‍ വാതിലില്‍നിന്ന് പുറത്തേക്കു തൂങ്ങിനിന്ന് നൃത്തച്ചുവടുകളോടെ പാളത്തിനരികെയുള്ള തൂണുകള്‍ തൊടുകയായിരുന്നു. ട്രെയിന്‍ വേഗത കൂട്ടിയിട്ടും പയ്യന്‍ പ്രകടനം അവസാനിപ്പിച്ചില്ല. ഇതിനിടെ, പെട്ടെന്ന് ഒരു തൂണില്‍ തട്ടി നിയന്ത്രണം വിട്ട് താഴേക്കു പതിക്കുകയായിരുന്നു. വീഴ്ചയില്‍ തന്നെ മരിച്ചു.
ബാലന്റെ സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. ബാലന്റെ മരണശേഷം ഈ ദൃശ്യങ്ങള്‍ ടി.വി ചാനലുകള്‍ പുറത്തുവിടുകയായിരുന്നു.

ഇതാ ആ വീഡിയോ ..

ഇത്തരം ട്രെയിന്‍ അഭ്യാസങ്ങള്‍ മുംബൈ നിവാസികള്‍ക്ക് ഒരു ഹരമാണ്. കണ്ടു നോക്കൂ ഭീതിപ്പെടുത്തുന്ന ചില ട്രെയിന്‍ അഭ്യാസങ്ങള്‍