ഡിവൈഎഫ്ഐ യുവജന സംഗമം നടത്തി

പൊൻകുന്നം∙ കൂരാലിയിൽ 16 മുതൽ നടക്കുന്ന സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തിന് ഐക്യദാർഢ്യമേകി ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച യുവജന സംഗമം സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിദ്ധീകരിച്ച രക്തദാന ഡയറി പ്രകാശനവും നിർവഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് കെ.സി.സോണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാജേഷ് ആയിരം പേരുടെ നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പി.എൻ.ബിനു, സജേഷ് ശശി, വി.സജിൻ, എം.എ.റിബിൻ ഷാ, ബി.ആർ.അൻഷാദ്, വി.എൻ.രാജേഷ്, ടി.ബി.സുരേഷ് എന്നിവർ പ്രസംഗിച്ചു.