ഡി.വൈ.എഫ്.ഐ ആംബുലന്‍സ് സർവീസ് . ഫണ്ട് പ്രവര്‍ത്തനം ആരംഭിച്ചു

ഡി.വൈ.എഫ്.ഐ ആംബുലന്‍സ്  സർവീസ് . ഫണ്ട് പ്രവര്‍ത്തനം  ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ക്യാന്പയിനായ ആംബുലന്‍സ് സര്‍വീസിന്റെ ഫണ്ട് പിരിവിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓരോ വീട്ടിലും കുടുക്ക വെച്ചു .

ഒരു യുനിറ്റിന്റെ കീഴില്‍ കുറഞ്ഞത് പത്ത് വീടുകളിലാണ് കുടുക്കകള്‍ സ്ഥാപിക്കുന്നത്. വീട്ടുകാര്‍ക്ക് കഴിയുന്നത്ര തുക കുടുക്കയിലെക് ഇടുകയാണ്. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇത് വീടുകളിലെത്തി ശേഖരിക്കും.

പട്ടിമറ്റം യുനിറ്റിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ പത്ത് വീടുകളില്‍ കുടുക്കകള്‍ സ്ഥാപിച്ചു. ശ്യാംകുമാര്‍,നിസാം സിദ്ദിക്,അയൂബ് ഖാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2-web-dyfi-kudukka

3-web-dyfi-kudukka

1-web-dyfi-kudukka