ഡി.വൈ.എഫ്.ഐ.മേഖലാസമ്മേളനം

വിഴിക്കിത്തോട്: ഡിവൈഎഫ്‌ഐ വിഴിക്കിത്തോട് മേഖലാസമ്മേളനം ഒക്ടോബര്‍ അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ പട്ടിമറ്റത്ത് നടക്കും.

വിളംബരജാഥ കൂവപ്പള്ളിയില്‍ നിന്നാരംഭിക്കും. വിവിധജാഥകള്‍ പട്ടിമറ്റം സമ്മേളന നഗറില്‍ സംഗമിച്ച് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനം. ആറിന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ഷെമിം അഹമ്മദ് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് സനോജ് സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി അജാസ് റഷീദ്പ്രവര്‍ത്തന റിപ്പോര്‍ട്ടും വി.എം.ഷാജഹാന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും.

ഏഴിന് കുളപ്പുറം കവലയില്‍ നിന്ന് വൈകീട്ട് 4ന് പ്രകടനം. പൊതുസമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം എ.എ.റഹിം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ചങ്ങനാശ്ശേരി പുറപ്പാട് കലാ സാംസ്‌കാരിക സമിതി അവതരിപ്പിക്കുന്ന നാടന്‍പാട്ട്.

പത്രസമ്മേളനത്തില്‍ മേഖലാ സെക്രട്ടറി അജാസ് റഷീദ്, പ്രസിഡന്റ് സനോജ് സുരേന്ദ്രന്‍, കെ.ആര്‍.തങ്കപ്പന്‍, കെ.എം.ദാമോദരന്‍, കെ.എസ്.സുരേന്ദ്രന്‍, സി.എം.അനൂപ് എന്നിവര്‍ പങ്കെടുത്തു.