ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും; ഇനി എന്തുചെയ്യണം?

കേരളം പകര്‍ച്ചവ്യാധികളുടെ നിരന്തരവും ക്രമാതീതവുമായ സാന്നിദ്ധ്യമുള്ള സംസ്‌ഥാനമായി മാറിയിരിക്കുന്നു. ഇത്തവണെ മണ്‍സൂണ്‍കാല പകര്‍ച്ചവ്യാധികളായ വയറിളക്കം, കോളറ, െടെഫോയിഡ്‌, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌1 എന്‍1 എന്നിവ വര്‍ധിതമായ തോതില്‍ അനുഭവപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഡെങ്കിപ്പനി ഒരു പടികൂടി കടന്ന്‌ ദിവസവും മരണം വിതച്ചുകൊണ്ടിരിക്കുന്നു.

സമൂഹം ഒന്നാകെ ഡെങ്കിപ്പനിയെ നേരിടുന്ന അവസരത്തില്‍ ഒരു വിഭാഗം ഡോക്‌ടര്‍മാര്‍ ഉയര്‍ത്തിയ ഭീഷണികളും സമൂഹത്തില്‍ പ്രതിസന്ധി സൃഷ്‌ടിച്ചൂ. ആദ്യം ഹെല്‍ത്ത്‌ സര്‍വ്വീസ്‌ ഡോക്‌ടര്‍മാരുടെ ഊഴമായിരന്നു. അനാവശ്യമായി കള്ളക്കേസുകളില്‍ കുടുക്കി ഡോക്‌ടര്‍മാരെ പീഡിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. ഏതായാലും കെ.ജി.എം.ഒയുടെ നിസഹരണ സമരം ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ വേഗത്തില്‍ അവസാനിപ്പിച്ചു. എന്നാല്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതുപോലെയായിരുന്നു മെഡിക്കല്‍ കോളജ്‌ അധ്യാ പകരുടെ സംഘടനയായ കെ.ജി.എം.സിറ്റി നേതൃത്വത്തിന്റെ വരവ്‌. നിരോധിക്കപ്പെട്ട സ്വകാര്യപ്രാക്‌ടീസ്‌ വീണ്ടും അനുവദിപ്പിച്ചെടുക്കുകയെതായിരുന്നു കെ.ജി.എം.സി.റ്റി.എ നേതൃത്വത്തിന്റെ ഗൂഢതന്ത്രം.
പനിക്കാലം നേരിടുന്നതിന്‌ സ്വകാര്യ പ്രാക്‌ടീസ്‌ പുനസ്‌ഥാപിക്കുകയെന്ന ആവശ്യം അവര്‍ മുന്നോട്ട്‌ വച്ചു. തങ്ങള്‍ക്ക്‌ കിടന്നു ഉറങ്ങന്‍ കഴിയുന്നില്ല. രോഗികള്‍ വീട്ടില്‍ ക്യൂ നില്‍ക്കുന്നുവത്രെ! സാമൂഹ്യപ്രതിബദ്ധതയുള്ള തങ്ങള്‍ എങ്ങിനെ വെറുതെയിരിക്കും എന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ സ്വകാര്യ പ്രാക്‌ടീസ്‌ നിരോധിച്ചതിനാല്‍ െവെദ്യസഹായ അഭ്യര്‍ത്ഥ്യനയുമായി വീട്ടില്‍ വരുന്ന രോഗികളെ തങ്ങള്‍ക്ക്‌ സേവിക്കുതിന്‌ കഴിയുന്നില്ലത്രെ. ഈ സാഹചര്യത്തില്‍ ഒരു മാസത്തേക്ക്‌ സ്വകാര്യപ്രാക്‌ടീസ്‌ നിരോധനം പിന്‍വലിക്കുമെന്ന്‌ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഒന്നു മൂളിയാല്‍ തങ്ങള്‍ 1700 മെഡിക്കല്‍ കോളജ്‌ അധ്യാപകരേയും ഒന്നായി ഇറക്കി പനിയെ നേരിടുമെന്നായിരുന്നു ഈ ഘത്തില്‍ കെ.ജി.എം.സി.റ്റിഎ നേതൃത്വം പറഞ്ഞത്‌. എന്നാല്‍ െവെദ്യസമൂഹത്തില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവ എതിര്‍പ്പിനെ തുടര്‍ന്ന ്‌ സര്‍ക്കാര്‍ സ്വകാര്യപ്രാക്‌ടീസ്‌ നിരോധനനീക്ക തീരുമാനം പിന്‍വലിച്ചു. തങ്ങള്‍ എന്തിനും തയാറാണെ കെ.ജി.എം.സി.റ്റി.എ നേതൃത്വത്തിന്റെ നിലപാടും വര്‍ധിച്ചു വരുന്ന ഡെങ്കിപ്പനിയും കണക്കിലെടുത്ത്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലടക്കം സായാഹ്നഹ്‌നഹ്നഹ്ന ക്ലിനിക്കുകള്‍ പ്രഖ്യാപിച്ചു.
പക്ഷെ സ്വകാര്യപ്രാക്‌ടീസ്‌ നിരോധനം തുടരുമെന്ന്‌ വന്നതോടെ എന്തിനും തയാറാണെ നിലപാട്‌ ഒരു രാത്രികൊണ്ട്‌ കെ.ജി.എം.സി.റ്റി.എ നേതൃത്വം തിരുത്തുകയും സായാഹ്‌നഹ്ന ഒപിക്കെതിരേ രംഗത്ത്‌ വരുകയും ചെയ്‌തു. അങ്ങിനെ കെ.ജി.എം.സി.റ്റിഎ നേതൃത്വത്തിന്റെ വികൃത മുഖം ഇതോടെ വെളിവായി. ഒടുവില്‍ സമൂഹത്തിന്റെ ഒന്നാകെയുള്ള രോഷത്തിന്‌ മുന്നില്‍ കെ.ജി.എം.സി.റ്റിഎ നേതൃത്വത്തിന്‌ സായാഹ്‌നഹ്ന ഒപിക്ക്‌ വഴങ്ങി തന്നെ തങ്ങളുടെ രഹസ്യ അജണ്ട തല്‍ക്കാലം പിന്‍വലിക്കേണ്ടിവന്നു. എന്തായാലും െവെദ്യമേഖലയില്‍ നിന്ന്‌ ഉയര്‍ന്നു വന്ന പ്രതിസന്ധികള്‍ തല്‍ക്കാലം അവസാനിച്ചുവെന്ന്‌ പറയാം.
വേണ്ടത്‌ ദ്വിമുഖ സമീപനം
പ്രീ മണ്‍സൂണ്‍ കാല രോഗപ്രതിരോധ പ്രവര്‍ത്തന വീഴ്‌ചകള്‍ കേരളം ചര്‍ച്ച ചെയ്‌തു കഴിഞ്ഞു. ഇനി അത്‌ അടുത്ത വര്‍ഷത്തേക്ക്‌ മാറ്റി വയ്‌ക്കാം. തല്‍ക്കാലം അത്‌ മറക്കാം. പകര്‍ച്ചവ്യാധികളെ നേരിടുതിന്‌ നമുക്ക്‌ രോഗപ്രതിരോധവും രോഗചികിത്സയുമെന്ന ദ്വിമുഖസമീപനമാണ്‌ആവശ്യം. രോഗചികിത്സ ആശുപത്രി കേന്ദ്രീകൃതവും രോഗപ്രതിരോധം സാമൂഹിക കേന്ദ്രീകൃതവുമാണ്‌.
സായഹ്‌നഹ്ന ഒപി സേവനവും ലാബ്‌ സൗകര്യവും എല്ലായിടത്തും ഒരു പോലെ ലഭിക്കുന്നുവെന്ന്‌ ഉറപ്പ്‌ വരുത്തണം. ഡോക്‌ടര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തപ്പെടുതുപോലെ തന്നെ ലാബ്‌ ടെക്‌നീഷ്യന്മാര്‍, നഴ്‌സുമാര്‍ മറ്റു ജീവനക്കാരുടെ ലഭ്യതയും ഉറപ്പു വരുത്തണം. അല്ലെങ്കില്‍ പ്രഖ്യാപിത സേവനങ്ങള്‍ ജനത്തിന്‌ ലഭ്യമാവുകയില്ല. ഇതിന്‌ സംവിധാനത്തിന്റെ അതീവ ശ്രദ്ധയും സമൂഹത്തിന്റെ സഹകര ണവും നിതാന്ത ജാഗ്രതയും അത്യവശ്യമാണ്‌.
എന്ത്‌ ചെയ്യണം?
ഏകദേശം 30% ജനങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തെയും 70% ജനങ്ങള്‍ സ്വകാര്യ മേഖഖലയേയുമാണ്‌ പൊതുവില്‍ സമീപിക്കുത്‌. അതുകൊണ്ട്‌ തന്നെ ഡെങ്കിപ്പനിയെ സംബന്ധിച്ച സ്‌ഥിതിവിവര കണക്കുകള്‍ക്ക്‌ പ്രധാനമായി നമ്മള്‍ ആശ്രയിക്കുന്നത്‌ പൊതുജനാരോഗ്യ സംവിധാനത്തെയാണ്‌. സ്വകാര്യ മേഖലയിലെ ഡെങ്കിപ്പനി ഇതര പകര്‍ച്ചവ്യാധികളുടെ രോഗാതുരതയെ സംബന്ധിച്ച കൃത്യമായ െദെനംദിന കണക്ക്‌ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങള്‍ക്ക്‌ ഇനിയും ലഭ്യമാകേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ അവര്‍ക്ക്‌ പ്രദേശ കേന്ദ്രീകൃതമായ രോഗപ്രതിരോധ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാന്‍ കഴിയു. ഡെങ്കിപ്പനി ചികിത്സയെ സംബന്ധിച്ച ശില്‍പശാലകള്‍ നടക്കുന്നുണ്ടെങ്കിലും പൊതുജനാരോഗ്യ വകുപ്പ്‌ പ്രഖ്യാപിച്ച ഡെങ്കിപ്പനി ചികിത്സാ പ്രോട്ടോക്കോള്‍ പ്രകാരമാണ്‌ കൂടുതല്‍ ജനങ്ങള്‍ സേവനം തേടുന്ന സ്വകാര്യ ആശുപത്രിയിലും ചികിത്സ നടക്കുന്നതെ്‌ ഇനിയും നമുക്ക്‌ ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ ഐ.എം.എ നേതൃത്വമാണ്‌ സര്‍ക്കാരിന്‌ ഉറപ്പ്‌ നല്‍കേണ്ടത്‌. ആവശ്യത്തിലധികം ഡ്രിപ്‌ നല്‍കുക (ഇത്‌ രോഗ വിമുക്‌തവേളയില്‍ പ്രതിസന്ധിക്ക്‌ കാരണമായേക്കാം), പ്ലേറ്റ്‌ലെറ്റ്‌ കുറഞ്ഞു വരുമ്പോള്‍ അത്യാവശ്യമില്ലെങ്കിലും അത്‌ നല്‍കുക എന്നീ സമീപനങ്ങ ളും ഡെങ്കിപ്പനി ചികിത്സയില്‍ നല്ലതാണ്‌. ഇതിനായി ഡെങ്കിപ്പനി മാനേജ്‌മെന്റ്‌ ഓഡിറ്റിഗ്‌ സ്വകാര്യ ആശുപത്രികളിലടക്കം നടത്തുത്‌ ഉചിതമായിരിക്കും.
പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടല്‍ കാലത്ത്‌ ചികിത്സയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്‌ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌. അങ്ങനെ പകര്‍ച്ചവ്യാധി സമൂഹത്തില്‍ പടരുന്നത്‌ തടയാന്‍ കഴിയണം. രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന്‌ രോഗാണുക്കള്‍ പുതിയ വ്യക്‌തിയിലേക്ക്‌ (ഇവിടെ കൊതുക്‌ വഴി) കടക്കുന്നത്‌ (പകര്‍ച്ചവ്യാധിക്കണ്ണികള്‍) തടഞ്ഞുകൊണ്ടു മാത്രമേ നമുക്ക്‌ ഈ ലക്ഷ്യം നേടാന്‍ കഴിയു. കേരളത്തില്‍ മാലിന്യനിര്‍മ്മാര്‍ജനം വലിയ പ്രതിസന്ധിയിലാണ്‌. കുന്നിടിച്ച്‌ എല്ലായിടത്തും ഫ്‌ളാറ്റുകള്‍ ഉയര്‍ന്നതോടെ ജലസ്രോതസുകളുടെ സ്വാഭാവിക നിലനില്‍പ്പും ഒഴുക്കും തടസപ്പെട്ടിരിക്കുന്നു. ഇതുമൂലം നമ്മുടെ പരിസരം മലീമസമായിരിക്കുന്നു.
ജനകീയ പങ്കാളിത്തവും ഡ്രൈ ഡേ ആചരിക്കലും
ആരോഗ്യപരമായ പരിസരം ഉറപ്പ്‌ വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ഇപ്പോള്‍ നടത്തുന്നുവെന്നത്‌ ശരിതന്നെ. എന്നാല്‍ മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ ഒന്നാകെ വിജയിക്കുതിനും അതുവഴി ആരോഗ്യപരമായ പരിസരം ഉറപ്പ്‌ വരുത്താനും നമുക്ക്‌ ഇനിയും മുന്നോട്ട്‌ പോകാനുണ്ട്‌. ഫീല്‍ഡ്‌ സ്‌റ്റാഫുകള്‍ക്കും പുറത്തിറക്കപ്പെടു കുറിപ്പുകള്‍ക്കും അപ്പുറത്തേക്ക്‌ ഈ പ്രവര്‍ത്തനം ജനകീയമായ പങ്കാളിത്തത്തോടെ വിജയിച്ചാല്‍ മാത്രമേ നമുക്ക്‌ സാമൂഹികാരോഗ്യം നേടാന്‍ കഴിയു. ഈ ലക്ഷ്യം നേടുന്നതിന്‌ സര്‍ക്കാരാണ്‌ മുന്‍െകെ എടുക്കേണ്ടത്‌. അതുകൊണ്ട്‌ കേരളത്തില്‍ ആഴ്‌ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ജനങ്ങള്‍ ജലസ്രോതസുകള്‍ ശുദ്ധീകരിക്കുകയോ നശിപ്പിക്കുകയോ ചെയ്യണം. മാലിന്യം നിര്‍മാര്‍ജനം ചെയ്യണം. ഇത്തരത്തില്‍ അടുപ്പിച്ച്‌ രണ്ടോ മൂന്നോ ഡ്രൈ ഡേകള്‍ ആചരിക്കുന്നതുവഴി നമുക്ക്‌ കൊതുകിന്റെ സാന്ദ്രത (മസ്‌കിറ്റോ ഇന്‍ഡക്‌സ്‌) കുറച്ചു കൊണ്ടുവരാന്‍ കഴിയും.
ചുരുക്കത്തില്‍ സാമൂഹികാരോഗ്യം സൃഷ്‌ടിക്കുന്നതിന്‌ കുടുംബം, സമൂഹം, സ്‌ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണസ്‌ഥാപനങ്ങള്‍, സര്‍ക്കാര്‍ എങ്ങനെ സമൂഹത്തെ ഒന്നാകെ ശ്രേണിയായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ്‌ നമുക്ക്‌ ആവശ്യം.

രോഗിയെ പരിപാലിക്കാന്‍ കുടുംബത്തില്‍ കൃത്യമായ ചിട്ടകള്‍ പാലിക്കണം. ഇത്‌ രോഗിയുടെ മെച്ചപ്പെട്ട രോഗവിമുക്‌തിക്കും രോഗം പടരുന്നത്‌ തടയുന്നതിനും കഴിയും. ഒരാള്‍ക്ക്‌ പനിയുണ്ടാകുന്ന വേളയില്‍ അത്‌ ഡെങ്കിപ്പനി തന്നെയായിരിക്കണമെന്നില്ല. പനി ആരംഭിക്കുന്ന അടുത്തുള്ള പ്രാഥ മികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്‌ സേവനം തേടാന്‍ ശ്രദ്ധിക്കുക. ഇത്‌ മെഡിക്കല്‍ കോളജുകളിലെ തിരക്ക്‌ ഒഴിവാക്കുതിനും തീവ്രപരിചരണം ആവശ്യമായി വരുന്നവര്‍ക്ക്‌ അത്‌ കൃത്യമായി നല്‍കുതിനും സാധിക്കും.