ഡെങ്കിപ്പനി പടരുന്നു; എലിപ്പനി ഭീഷണിയും

കാഞ്ഞിരപ്പള്ളി : ഇടവിട്ടുള്ള മഴമൂലം കാഞ്ഞിരപ്പള്ളി താലൂക്കിൽ പകർച്ച വ്യാധികൾ വ്യാപകമാകുന്നു. കൊതുകുകൾ പെരുകിയതോടെ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ ചികിത്സ തേടിവരിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ മേഖലകളിൽ വൈറൽ പനിയാണ് കൂടുതലായി പടരുന്നത്. തിങ്കളാഴ്ച ജനറൽ ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ചികിൽസ തേടി എത്തിയ 1038 പേരിൽ 26 പേർ പനി ബാധിച്ചവരായിരുന്നു. സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ച് ചികിൽസ തേടി എത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്