ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ആയുര്‍വേദം

1-web-pappaya

പനി തുടങ്ങി ആദ്യത്തെ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ ലഘുഭക്ഷണവും തിളപ്പിച്ചാറിയ ഔഷധീകരിക്കപ്പെട്ട ശുദ്ധജലവും വിശ്രമവും ലഘു ചികിത്സകളുമാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. പഞ്ചകോലചൂര്‍ണ്ണം ചേര്‍ത്ത് തയ്യാറാക്കിയ ഔഷധക്കഞ്ഞി, തുളസിയിലയും ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം മല്ലിക്കാപ്പി തുടങ്ങിയവ ആദ്യഘട്ടത്തില്‍ ഫലപ്രദമാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസ്സോസിയേഷന്‍ ഓഫ്ഇന്ത്യ(എ.എം.എ.ഐ.)ഭാരവാഹികള്‍ പറയുന്നു.

അഞ്ചുദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഡെങ്കിപ്പനി പോലെയുള്ള പ്ലേറ്റ്‌ലെറ്റ് കുറയുന്ന അവസ്ഥയില്‍ പപ്പായയുടെ തളിരിലച്ചാറ്, പപ്പായയുടെ തളിരിലയിട്ടുതിളപ്പിച്ച വെള്ളം, ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീര്, മാതളനീര് എന്നിവ ഗുണം ചെയ്യും. ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങളില്‍ ചികിത്സ ലഭ്യമാണ്.