ഡെങ്കിപ്പനി: ഹോമിയോ ചികിൽസ ഫലപ്രദമെന്ന് ശാസ്ത്രവേദി

∙ ഡെങ്കിപ്പനി ഹോമിയോ ചികിത്സയിലൂടെ സുഖപ്പെടുത്താമെന്നു കേരള ഹോമിയോ ശാസ്ത്രവേദി. രക്തത്തിലെ പ്ലേറ്റ് ലെറ്റ് അളവ് അപകടകരമായ നിലയിൽ കുറയുന്ന രോഗികളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഹോമിയോപ്പതി ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയും.

സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജുകളിൽ രക്ത പരിശോധനയ്ക്കു ഡെക്കു കിറ്റുകൾ ഉണ്ട്. ജില്ലാ ഹോമിയോ ആശുപത്രികളിലും കിടത്തി ചികിത്സയ്ക്കു പനി വാർഡ് ആരംഭിച്ചി‌ട്ടുണ്ടെന്നും ഹോമിയോ ശാസ്ത്രവേദി ചെയർമാൻ ഡോ. ടി.എൻ.പരമേശ്വരകുറുപ്പ്, വൈസ് ചെയർമാൻ ഡോ. എസ്.സരിത്കുമാർ, സംസ്ഥാന സെക്രട്ടറി ഡോ. ബിനോയ് വല്ലഭശേരി എന്നിവർ അറിയിച്ചു.