ഡെ​ങ്കി​പ്പ​നി​ക്കു വ​ഴി​തു​റ​ക്കു​ന്ന​ത് പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ളെ​ന്ന് ആ​രോ​പ​ണം

ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​കു​ന്പോ​ൾ വി​ല്ല​നാ​കു​ന്ന​ത് പ​ണി​മു​ട​ങ്ങി​യ പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ൾ. കൊ​റോ​ണ​യു​ടെ വ​ര​വും ക​ന​ത്ത വി​ല​യി​ടി​വും ഒ​രു​മി​ച്ച​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യ പ​ണി​ക​ൾ ന​ട​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ലാ​ക​ട്ടെ തോ​ട്ട​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക​ത​ന്നെ ചെ​യ്തി​ട്ടു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​ത്തി​ലൂ​ടെ പ​ണി​ക്ക് ആ​ളെ ല​ഭി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി​യു​യ​ർ​ത്തി​യി​ട്ടു​ണ്ട്. 

തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു ക​ർ​ഷ​ക​ർ പി​ൻ​വ​ലി​ഞ്ഞ​തോ​ടെ ക​ള​നാ​ശി​നി​യു​ടെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും പ്ര​യോ​ഗം ന​ട​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് കൊ​തു​കു​ക​ൾ വി​ള​യാ​ടു​ക​യാ​ണ്. മ​ഴ​യെ​ത്തി​യ​തോ​ടെ കൈ​ത​ച്ചെ​ടി​ക​ളി​ല​ട​ക്കം വെ​ള്ളം നി​ൽ​ക്കു​ന്ന​ത് കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന​ത്തി​നും ഇ​ട​യാ​ക്കു​ന്നു. തോ​ട്ട​ങ്ങ​ളി​ലേ​ക്ക് ആ​രും എ​ത്താ​താ​യ​തോ​ടെ കൊ​തു​കു​ക​ൾ പെ​റ്റു​പെ​രു​കാ​ൻ ഇ​ട​യാ​യി.