ഡോക്ടർ RS ഗോപകുമാർ..

ജീവനിൽ കൊതിയുള്ളവരാണ്
നമ്മൾ എല്ലാവരും..
പക്ഷെ സേവനത്തിന്റെ പാതയിൽ
ഈ കൊതിയെപ്പോലും മറക്കുന്നവർ…
എല്ലാം ത്യജിക്കുന്ന ചിലർ നമ്മളറിയാതെ നമുക്കിടയിൽ ഇവിടെ ജീവിക്കുന്നുണ്ടായിരുന്നു..
കേരളത്തെ മുൾമുനയിൽ നിർത്തിയ
നിപ്പയാണ് അത്തരക്കാരിൽ ചിലരെ ഈയിടെ നമുക്കു തൊട്ടു കാണിച്ചുതന്നത്…
അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരാളാണ് നിപ്പാ ദുരന്തത്തിൽ ജീവൻ ത്യജിച്ചു ഒരു
കണ്ണീർ പുഷ്പമായി മാറി നമ്മളുടെയെല്ലാം
ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന മാലാഖ
പ്രിയപ്പെട്ട ലീന സിസ്‌റ്റർ..
കേരളം നേരിട്ട ഭീകരമായ ഒരു അവസ്ഥയുടെ മുന്നിൽ ശിരസ്സ് കുനിച്ചു സ്വയം ബലിയാടായി
നമ്മൾ ഏവർക്കും മുന്നറിയിപ്പ് നൽകി
മടങ്ങിയ അവർ എന്നും നമ്മുടെ സമൂഹ
ത്തിൽ ആദരിക്കപ്പെടേണ്ടയാൾ തന്നെയാണ്.
പക്ഷെ അതിനോടൊപ്പം നമ്മളറിയാതെ നിപ്പഎന്ന രോഗത്തിനെതിരെ ഊണും
ഉറക്കവും കളഞ്ഞു സ്വജീവനെപ്പോലും പരിഗണിക്കാതെ നിസ്വാർത്ഥ സേവനം
ചെയ്ത വേറെയും ഒരുപാടുപേരുണ്ട്.
നന്മയുടെയും ഒരുമയുടെയും സഹജീവി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹനീയമായ അടയാളങ്ങളാണ് അവരെല്ലാം,
അവരെയും നമ്മൾ ഒന്നു കണ്ണുതുറന്നു
കാണണം..
കഴിയുമെങ്കിൽ അംഗീകരിക്കണം…
അത്തരത്തിൽ നമ്മൾ അടുത്തറിയേണ്ട
ഒരാളാണ് പൊന്കുന്നത്തിന്റെ മരുമകനായ
ഡോക്ടർ RS ഗോപകുമാർ..
ചെന്നെയിലെ അപ്പോളോ മെഡിക്കൽ
കോളേജിൽ നിന്നും Emergency
മെഡിസിനിൽ പ്രത്യേകപ്രാവീണ്യം
നേടിയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഒന്നര വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജ്
അത്യാഹിത വിഭാഗത്തിൽ ജോലി
ചെയ്യുന്നു, ഈ പ്രാവീണ്യമാവാം
അദ്ദേഹത്തിന് നിപ്പായെ നേരിടാൻ
ചിലപ്പോൾ മനക്കരുത്ത് നൽകിയത്.
നിപ്പ കേരളത്തിൽ സ്ഥിരീകരിച്ച ശേഷം
ആരോഗൃവകുപ്പു മന്ത്രി ശൈലജ വിളിച്ച ആദ്യയോഗം മുതൽ ടീമിന്റെ ഭാഗമായ ഗോപകുമാർ പിന്നീട് രൂപീകരിച്ച നിപ്പ
സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിലും കോർ കമ്മറ്റിയിലും അദ്ദേഹം അംഗമായിരുന്നു. കൂടാതെ നിപ്പ വൈറസ് ബാധിതരായി മരിച്ചവരുടെ സംസ്ക്കാരത്തിനായി
രൂപീകരിച്ച പ്രത്യേക കമ്മറ്റിയുടെ
നോഡൽ ഓഫീസറായും കലക്ടർ
ഇദ്ദേഹത്തെ നിയമിച്ചിരുന്നു,
കോഴിക്കോട് മലപ്പുറം ജില്ലകളിലായി നിപ്പബാധിച്ചു മരിച്ച പതിനേഴോളം
പേരിൽ 12പേരുടെ സംസ്ക്കാരം സ്വന്തം നേതൃത്വത്തിലും മുന്നുപേരുടേതു അദ്ദേഹം
സഹായികളോടൊപ്പം സ്വയവും ചെയ്തു.
രക്തബന്ധുക്കൾപ്പോലും ഭയത്തോടെ,
എന്നുപറഞ്ഞാൽ ശ്‌മശാന ജീവനക്കാരും
ജനങ്ങളും വരെ മാറിനിന്നപ്പോഴാണ്
അദ്ദേഹത്തിന്റെ ഈ സേവനം.
അതു പറയാതെവയ്യ…
ഒരു പ്രതിസന്ധി ഘട്ടത്തിലാണ്
മനുഷ്യൻ ശരിക്കും മനുഷ്യനാവേണ്ടത്..
അദ്ദേഹം പറയുന്നു.
ആദ്യം താൻ സഹായികളോടൊപ്പം സംസ്‌കരിച്ചത് സതീശൻ എന്നയാളുടെ
മൃതദേഹമാണെങ്കിലും ശരിക്കും
മാനസിക ബുദ്ധിമുട്ട് തോന്നിയത്
19വയസ്സുള്ള മംഗലാപുരത്തുകാരിയായ പെൺകുട്ടിയെ മറവ് ചെയ്യുമ്പോഴാണ്.
ഒപ്പം അവരുടെ ഭർത്താവും കൂടി
മരണാന്തര ചടങ്ങിന് ഉണ്ടായിരുന്നു എങ്കിലും,
വിഷബാധയേറ്റു ആശുപത്രിയിൽ
പ്രവേശിപ്പിച്ച അവരെ പാർപ്പിച്ചിരുന്നത്
നിപ്പ പോസിറ്റീവ് ആയ രോഗികളുടെ
കേന്ദ്രത്തിന് അടുത്തായിരുന്നു.
നിപ്പ മൂലമല്ല ഇവരുടെ മരണമെങ്കിലും മുൻകരുത്തൽ എന്നനിലക്ക് അവരുടെ സംസ്ക്കാര വും ലോകാരോഗ്യസംഘടനാ നിർദ്ദേശിച്ച എബോള പ്രതിരോധ
മാർഗ്ഗവഴിയിൽ തന്നെയായിരുന്നു.
പതിനേഴുവയസ്സുകാരൻ റസ്സലിന്റെ
സംസ്ക്കാരം മതാചാരപ്രകാരമാണ്
പിന്നീട് ഞാൻ നടത്തിയത്.
ആദ്യത്തെ നിപ്പരോഗി സാബിത്തിനെ കുളിപ്പിക്കുംപോഴാണ് അവന്റെപിതാവിനും സഹോദരനും ഈ രോഗം പിടിപെട്ടത്, തുടർന്നാണ് സർക്കാർ ശുശ്രുഷക്കും
ശവസംസ്‌കാരത്തിനും അതീവ ശ്രദ്ധ
കൂടുതൽ ചെലുത്തി തുടങ്ങിയത്,
പത്തടിതാഴ്ചയിൽ കുഴിയെടുത്തു
അതിൽ അഞ്ചുകിലോ ബ്ലീച്ചിങ് പൌഡർ
വിതറി വായു കടക്കാത്ത പ്ലാസ്റ്റിക് കവറിലാക്കിയാണ് ഓരോ സംസ്ക്കാരവും ശേഷം നടത്തിയത്.
വളരെയധികം മാനസിക സമ്മർദ്ദം നേരിട്ട
ഈ സാഹചര്യം നേരിടാൻ എനിക്കു കരുത്തുനൽകിയത് പഴയ പുറ്റിങ്ങൽ
വെടിക്കെട്ട് അപകടമാണ്,
അദ്ദേഹം പറയുന്നു…
കൊട്ടിയൂർ ഹോളിക്രോസ് ആശുപത്രിയിൽ സേവനം ചെയ്യുമ്പോഴായിരുന്നു ഭീകരമായ
അന്നത്തെ ആ വെടിക്കെട്ട് അപകടം.
ശരിക്കും കരഞ്ഞിട്ടുണ്ട് അന്ന് ഞാൻ,
അത്ര ഭീകരമായിരുന്നുവത്രേ അന്നത്തെ ആശുപത്രിരംഗങ്ങൾ.
ഒരുമണിക്കൂറിൽ നൂറിന് മുകളിൽ
രോഗികളാണ് അത്യാഹിത വിഭാഗത്തിൽ
അന്ന് എത്തിയത്,
അദ്ദേഹം പറഞ്ഞുനിർത്തി..
നിപ്പബാധിച്ചു മരിച്ചവരെ അടക്കം
ചെയ്യുന്നതിൽ നിന്നും പൊതുശ്മശാന ജീവനക്കാർ വരെ മാറിനിന്നപ്പോൾ ഒട്ടും
ഭയം തോന്നാതെ ഡോക്ടർ ഗോപകുമാർ
എല്ലാം തന്നെ ഏറ്റെടുക്കുകയായിരുന്നു.
ഇൻഫെ ക്ഷൻ ഐസിയിലെ പരിചയവും നിപ്പായെക്കുറിച്ചുള്ള പഠനവും കൃത്യമായ മുൻധാരണയുമാണ് അതിന് അദ്ദേഹത്തെ
സഹായിച്ചത്,
ഭയപ്പെട്ടു മാറിനിൽക്കുന്നതിനേക്കാൾ
മുന്കരുതലുകളിൽ കൂടുതൽ ശ്രദ്ധ
ചെലുത്തുകയാണ് അദ്ദേഹം ചെയ്തത്,
ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെയും കളക്ടറുടെയും മേയറുടെയും പിന്തുണയും സഹപ്രവർത്തകരുടെ ഒറ്റമനസ്സോടെയുള്ള സഹകരണവും തന്നെ സഹായിച്ച കാര്യം ഡോക്ടർ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ഡോക്ടർ ഗോപകുമാറിന്റെ നിസ്വാർത്ഥമായ
ഈ സേവനത്തെ ആരോഗ്യമന്ത്രി ഷൈലജ നിയമ സഭയിൽ ഒരിക്കൽ എടുത്തുപറഞ്ഞു അഭിനന്ദിക്കുകയും ചെയ്തിരുന്നു.
നിപ്പ ഇപ്പോൾ നിയന്ത്രണ വിധേയമാണ്..
എങ്കിലും ഇപ്പോഴും ജാഗ്രതയിലാണ്
കോഴിക്കോട്ടെയും കേരളത്തിലെയും
ഇദ്ദേഹത്തെപ്പോലെ കുറെ നല്ല മനസ്സുള്ള ആരോഗ്യപ്രവർത്തകർ.
അവരുടെ ജീവൻ കളഞ്ഞുവരെയുള്ള
വലിയസേവനമാണ് നമ്മുടെ ഈ
വിജയത്തിന് അടിസ്ഥാനം.
ഇനിയാരെയും നിപ്പക്ക് വിട്ടുകൊടുക്കില്ല
എന്ന അവരുടെ ദൃഢനിശ്ചയത്തെ നമുക്ക് മാനിക്കാം. പ്രോത്സാഹിപ്പിക്കാം…
അവരുടെ ഈ കരുതലിനു…ഈകാവലിന് ഹൃദയത്തിന്റെ ഭാഷയിൽ നമ്മൾ
കേരളീയർ നന്ദിയെങ്കിലും പറയണം…
(കടപ്പാട്)