ഡോ: രാജൻ ബാബു അനുസ്മരണ യോഗം

മുണ്ടക്കയം- ഡോ: രാജൻ ബാബു ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഡോ: രാജൻ ബാബു അനുസ്മരണ യോഗം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. എഴുത്തുകാരൻ റ്റി.എം യേശുദാസൻ ഉത്ഘാടനം ചെയ്തു. പി.പി ജോഷി അധ്യക്ഷത വഹിച്ചു. പി.കെ സജീവ് അനുസ്മരണ പ്രഭാഷണം നടത്തി. കലാപ്രതിഭകളിയ ബിജു തങ്കച്ചൻ, സുനിൽ മുണ്ടക്കയം, ഷാലു, ജ്യോതിഷ് കുമാർ, ജിജോ ജോർജ്ജ്, കാശിനാഥൻ, ശബരിനാഥൻ എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് രാജു ആദരിച്ചു. സുനിൽ.ടി.രാജ്, റ്റി.എം പരീത് ഖാൻ, നവാസ് പുലിക്കുന്ന്, റോയി കപ്പുമാക്കൽ, എൻ.ജെ കുര്യാക്കോസ്, സൂസമ്മ മാത്യു, ആർ.സി നായർ, റഷീദ് കടവുകര, വി.ജെ സുരേഷ് കുമാർ, സിജു കൈതമറ്റം, ഫ്ലോറി ആൻ്റണി, കെ.പി രാജൻ, വി.എം ജേക്കബ്, ജോബ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.