ഡ്രൈവിങ്ങിലാണോ; ഫോൺ വിളി വേണ്ടേ വേണ്ട

കോട്ടയം ∙ ‍എന്നാൽ ഇന്നു മുതൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വണ്ടി ഓടിച്ചേക്കാമെന്നു കോട്ടയത്തുള്ളവർ കരുതരുത് ! കാര്യങ്ങൾ‌ക്ക് ഒരു മാറ്റവുമില്ലെന്ന് പൊലീസും മോട്ടോർ‌ വാഹനവകുപ്പും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അശ്രദ്ധവും അപകടകരവുമായി വാഹനം ഓടിച്ചതിനു കേസെടുക്കുമെന്നു പൊലീസും മോട്ടോർ വാഹന വകുപ്പും പറയുന്നു.

മൊബൈൽ ഫോൺ ഉപയോഗം വഴി പൊതുജനങ്ങൾക്കു അപകടമോ സുരക്ഷാ പ്രശ്നമോ ഉണ്ടാകുന്നില്ലെങ്കിൽ പൊലീസ് ചട്ടമനുസരിച്ച് കേസെടുക്കാനാകില്ലെന്ന ഹൈക്കോടതി വിധിയുടെ പേരിൽ ഇത്തരക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ബോക്സ് പോകും 30 ശതമാനം ശ്രദ്ധ വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ഡ്രൈവിങ്ങിൽ നിന്ന് 30 ശതമാനം ശ്രദ്ധ നഷ്ടപ്പെടുമെന്നാണു വിദഗ്ധരുടെ കണ്ടെത്തൽ.

അതിനാൽ ബ്ലൂടൂത്ത് ഹെഡ് സെറ്റ് അടക്കമുള്ളവ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതു കർശനമായി വിലക്കി. നമ്പർ ബോക്സ് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കഴിഞ്ഞ രണ്ടു മാസത്തിനിടെ മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത് 45 പേരുടെ ഡ്രൈവിങ് ലൈസൻസ്.