തകർന്ന പൈപ്പ് പുനഃസ്ഥാപിച്ചു

പൊൻകുന്നം∙ പിപി റോഡിന്റെ ഇരുവശങ്ങളിലും ഇരുമ്പു പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച പദ്ധതി ഡോ. എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റോഡ് നവീകരണത്തെ തുടർന്ന് ടൗൺ മുതൽ ഒന്നാംമൈൽ വരെ തകർന്ന പൈപ്പ് 40 ലക്ഷം രൂപ ചെലവിലാണ് പുനർനിർമിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, ബ്ലോക്ക് പഞ്ചായത്തംഗം എ.ആർ. സാഗർ, ഗ്രാമപഞ്ചായത്തംഗങ്ങളായ മോളിക്കുട്ടി തോമസ്, സ്മിത ലാൽ, പൊൻകുന്നം സെയ്ത്, സുമേഷ് ആൻഡ്രൂസ്, ടി.എച്ച്.അബ്ദുൾ കാസിം, ഷാജി നെല്ലേപ്പറമ്പിൽ, പി.എ.സലിം എന്നിവർ പ്രസംഗിച്ചു.