തടയണയുടെ നിര്‍മാണോദ്ഘാടനം

പാറത്തോട്: പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ നൂറോളം കുടുംബങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്ന തറകെട്ടിമരുത് കുടിവെള്ള പദ്ധതിയുടെ തടയണയുടെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് നിര്‍വഹിച്ചു.

ജലസംരക്ഷണത്തിന് ജില്ലാ കളക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തിയാണ് താത്ക്കാലിക തടയണ നിര്‍മിക്കുന്നത്. വാര്‍ഡ് മെംബര്‍ വി.എം. ഷാജഹാന്‍, വില്ലേജ് ഓഫീസര്‍ നൗഷാദ്, എം.കെ. രാജു, ടി.കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.