തണല്‍മരത്തൈകള്‍ വിതരണം ചെയ്തു

മുക്കൂട്ടുതറ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കൂട്ടുതറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ, തണല്‍മരത്തൈകള്‍ വിതരണം ചെയ്തു.

തൈ വിതരണം യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഡിക്രൂസ്, വി.വി.മാത്യുവിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് വി.ജി.ഹരിദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബെന്നി മാത്യു, ട്രഷറര്‍ ജോസ് കെ.തോമസ്, വനിതാ വിങ് പ്രസിഡന്റ് അന്നമ്മ സജി, ഓഡിറ്റര്‍ സിബി കെ.കുരുവിള, യൂത്ത് വിങ് പ്രസിഡന്റ് ലിജോ ജോസഫ്, പരസ്​പര സഹായനിധി രക്ഷാധികാരി എന്‍.എസ്.സാബു എന്നിവര്‍ സംസാരിച്ചു.