തണ്ണിമത്തൻ വിപണി സജീവം

മുണ്ടക്കയം- വേനൽ കടുത്തതോടുകൂടി വഴിയോരങ്ങളിൽ സജീവമായി തണ്ണിമത്തൻ വിപണി. റോഡരുകിലും യാത്രക്കാർ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് വഴിയോര കച്ചവടക്കാർ തമ്പടിച്ചിരിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകത്തതിനാൽ തന്നെ തണ്ണിമത്തൻ ജ്യൂസിനോട് സാധാരണ ജനങ്ങൾക്ക് പ്രിയം കൂടുതലാണ്.

തമിഴ്നാട്,ആഡ്ര എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും തണ്ണിമത്തൻ വിപണിയിലെത്തുന്നത്. മത്തനും, കമ്പളവും ഉണ്ടാകുന്നതു പോലെ പടർന്ന് ആണ് ഇവ വളരുന്നത്. നട്ട് 15 ദിവസത്തിനുള്ളിൽ ഫലങ്ങൾ ഉണ്ടാകും. ടെറസിലോ വീട്ടുമുറ്റത്തോ ഒക്കെ വളർത്താം.

ഹൃദരോഗങ്ങൾ അകറ്റാൻ തണ്ണിമത്തൻ കഴിച്ചാൽ മതി. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഹൃദയത്തിൻ്റെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും രക്ത ധമനികളിൽ കൊഴുപ്പ് അടിയാതെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും. ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ പറ്റിയ ഒന്നാണ് തണ്ണിമത്തൻ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6,ബി1,സി എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന പ്ലവറോയിഡ് ക്യാൻസറിനെ തടയും. തടികുറയുവാനും തണ്ണിമത്തൻ ഉത്തമമാണ്. തണ്ണിമത്തൻ കഴിച്ചാൽ വിശപ്പ് കുറയുകയും ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷാംശം നീക്കം ചെയ്ത് കിഡ്നിയുടെ പ്രവർത്തനം സുഗമമാക്കാനും നല്ലതാണ്. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിൻ്റ കാഴ്ച ശക്തിക്കും ആരോഗ്യത്തിനും നല്ലതാണ്. ഒരു കിലോ തണ്ണിമത്തന് 15 മുതൽ 20 രൂപ വരെയാണ് വില. ഈ കനത്ത ചൂടത്ത് ദാഹമകറ്റാനും ആരോഗ്യസംരക്ഷണത്തിനും ഉത്തമമായ ആഹാര പദാർത്ഥമായി മറികഴിഞ്ഞു തണ്ണിമത്തൻ