തമിഴ്നാട്ടിൽ നിന്നും തിരിച്ചെത്തിയ യുവാക്കൾ ഹോം ​ക്വാ​റ​ന്‍റൈ​ൻ പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് അ​യ​ൽ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം

തമിഴ്നാട്ടിൽ നിന്നും തിരിച്ചെത്തിയ യുവാക്കൾ  ഹോം ​ക്വാ​റ​ന്‍റൈ​ൻ പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് അ​യ​ൽ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം


കാ​ഞ്ഞി​ര​പ്പ​ള്ളി: ത​മി​ഴ്നാ​ട് ചെ​ങ്കോ​ട്ട​യി​ൽ​നി​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ യു​വാ​ക്ക​ൾ ഹോം ​ക്വാ​റ​ന്‍റൈ​ൻ പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് അ​യ​ൽ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം. മാ​സ്കു​പോ​ലും ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണു ത​മി​ഴ്നാ​ട് ചെ​ങ്കോ​ട്ട​യ്ക്കു​സ​മീ​പം തി​രു​കൂ​ട​പു​രം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ൾ കാ​ഞ്ഞി​ര​പ്പ​ള​ളി​യി​ലെ​ത്തി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ ലോ​ട്ട​റി വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യും ജീ​വ​ന​ക്കാ​രു​മാ​ണു കോ​വി​ൽ ക​ട​വി​ലെ​ത്തി കെ​ട്ടി​ട​മു​ട​മ​യെ പോ​ലും വി​വ​ര​മ​റി​യി​ക്കാ​തെ വാ​ട​ക വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ താ​മ​സ​മാ​രം​ഭി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ 60 വ​യ​സി​ലേ​റെ പ്രാ​യ​മു​ള്ള വൃ​ദ്ധ​യ​ട​ക്കം താ​മ​സി​ക്കു​ന്നു​ണ്ട​ന്നി​രി​ക്കെ ഇ​ത് അ​യ​ൽ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ൽ മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​തും പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നെ​യും ആ​രോ​ഗ്യ വ​കു​പ്പി​നെ​യും പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത​ശേ​ഷം ഹോം ​ക്വാ​റ​ന്‍റൈ​ൻ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.
ഫയർ ഫോഴ്‌സ് എത്തി വീടും പരിസരവും അണുവിമൂകതമാക്കി