തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ബോളിവുഡ് താരം ഋതിക് റോഷനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

hrithik_roshan

മുംബൈ : തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ബോളിവുഡ് താരം ഋതിക് റോഷനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഋതിക് റോഷന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും രണ്ട് ദിവസത്തിനുള്ളില്‍ ആസ്പത്രി വിടുമെന്നും പിതാവ് രാകേഷ് റോഷന്‍ അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഋതിക് റോഷനെ മുംബൈയിലെ ഹിന്ദുജ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തലയിലുണ്ടായ ക്ഷതമാണ് തലച്ചോറില്‍ രക്തസ്രാവമുണ്ടാക്കാന്‍ ഇടയാക്കിയത്.

ശസ്ത്രക്രിയക്ക് വിധേയനാകുന്നകാര്യം ഋതിക് റോഷന്‍ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. തനിക്ക് തന്ന സ്‌നേഹത്തിനുനന്ദിപറയുന്നതായും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.