താരിഫ്വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം

എരുമേലി: ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബ്ബര്‍വിലയിടിവും സാമ്പത്തിക മാന്ദ്യവും കര്‍ഷകരെ നട്ടംതിരിക്കുന്ന സാഹചര്യത്തില്‍ താരിഫ്വില ഉയര്‍ത്തിയത് പ്രതിഷേധാര്‍ഹമാണ്.

യോഗത്തില്‍ ജോര്‍ജ് കരീക്കുന്നില്‍, ജോഷി ഇടപ്പാടി കരോട്ട്, വര്‍ക്കി ജോസഫ്, മാത്യു മങ്കന്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.