താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച്

കാ​ഞ്ഞി​ര​പ്പ​ള്ളി: തോ​ട്ടം കു​ത്ത​ക​ക​ള്‍ കൈ​യ​ട​ക്കി​യ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ഭൂ​ര​ഹി​ത​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭൂ​സ​മ​ര മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇന്ന് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

തോ​ട്ടം ഭൂ​മി ഉ​ള്‍​പ്പെ​ടു​ത്തി സ​മ​ഗ്ര​മാ​യ ഭൂ​പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ക, ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​ന്‍ അ​ന​ധി​കൃ​ത​മാ​യി കൈ​മാ​റ്റം ചെ​യ്ത ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ല്‍ വി​മാ​ന​ത്താ​വ​ളം നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, തോ​ട്ടം കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും നി​വേ​ദ​നം ന​ല്‍​കു​ക​യും മേ​യ് 10 മു​ത​ല്‍ ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റി​നു മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​ര​വും ന​ട​ത്തി വ​രു​ക​യാ​ണ് ഭൂ​സ​മ​ര മു​ന്ന​ണി​യെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.
പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ഭൂ​സ​മ​ര മു​ന്ന​ണി ചെ​യ​ര്‍​മാ​ന്‍ കെ.​കെ.​എ​സ്. ദാ​സ്, ശ​ശി​ക്കു​ട്ട​ന്‍ വാ​ക​ത്താ​നം, ഒ.​പി. കു​ഞ്ഞു​പി​ള്ള, എം.​ജെ. ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.