തിടനാട്ടിൽ ലഫ്. കേണൽ നിരഞ്ജൻ റോഡ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ ഉദ്ഘാടനം ചെയ്തു

തിടനാട് ∙ ഗ്രാമപഞ്ചായത്ത് 12–ാം വാർഡിലെ തണ്ണീനാൽ റോഡ് ഇനി ലഫ്. കേണൽ നിരഞ്ജൻ റോഡാണ്. റോഡിന്റെ നാമകരണവും ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ നിർവഹിച്ചു.

നാട്ടുകാർ ശ്രമദാനമായി നിർമിച്ച റോഡിനു 300 മീറ്റർ ദൈർഘ്യമുണ്ട്. ലക്ഷംവീട് കോളനി ഉൾപ്പെടെ 44 കുടുംബങ്ങൾക്കു പ്രയോജനം ലഭിക്കുന്നതാണ് റോഡ്. വളരെ കാലത്തെ ശ്രമഫലമായാണ് റോഡിന്റെ നിർമാണം നടത്തിയത്.

റോഡ് നിർമാണം പൂർത്തിയായതോടെ റോഡിന് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത കേണൽ നിരഞ്ജൻ കുമാറിന്റെ പേരിടാൻ നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയും തീരുമാനിക്കുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ വാർ‌ഡ് മെംബർ അജിതാ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലിസി തോമസ്, സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് വടകര, ഗ്രാമപഞ്ചായത്തംഗങ്ങളായ സുബു പ്ലാത്തോട്ടം, സുരേഷ് കാലായിൽ, സിബി കണ്ണന്തറ, ജൂവൽ റാണി സോമി എന്നിവർ പ്രസംഗിച്ചു.