തിടനാട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി

തിടനാട് ∙ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് എട്ട് സീറ്റിലും എൽഡിഎഫ് അഞ്ച് സീറ്റിലും വിജയിച്ചു. തിടനാട് പഞ്ചായത്തിൽ ബിജെപി താമര വിരിയിച്ചു. മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പ്ലാത്തോട്ടം ബ്ലോക്ക് പരിധിയിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.

571 വോട്ടാണ് ഇവിടെ സാബുവിന്റെ ഭൂരിപക്ഷം. ഭാര്യയും ഭർത്താവും മത്സരിച്ച പഞ്ചായത്തിൽ ഭർത്താവ് വിജയിച്ചപ്പോൾ ഭാര്യ പരാജയപ്പെട്ടു. ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മത്സരിച്ച യുഡിഎഫ് സ്‌ഥാനാർഥി വൽസമ്മ സേവ്യർ പരാജയപ്പെട്ടപ്പോൾ മൂന്നാം വാർഡിൽ മത്സരിച്ച ഭർത്താവ് സേവ്യർ കണ്ടത്തിൻകര വിജയിച്ചു. 12–ാം വാർഡിൽ ബിജെപി സ്‌ഥാനാർഥി വിജയിച്ചു. മുൻ ജില്ലാപഞ്ചായത്തംഗം മിനി സാവിയോ പ്രസിഡന്റാകാനാണു സാധ്യത.