തിരുനാൾ പ്രഭയിൽ ദേവാലയങ്ങൾ പാറത്തോട് സെന്റ് ജോർജ് പള്ളി

പാറത്തോട് ∙ സെന്റ് ജോർജ് ഗ്രേസി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആരംഭിച്ചു.

ഇന്ന് ആറിനു സന്ധ്യാനമസ്കാരം, 6.30നു വചനപ്രഘോഷണം. 30ന് 7.30നു പ്രഭാതനമസ്കാരം, എട്ടിനു കുർബാന, നാലിനു സൺഡേ സ്കൂൾ വാർഷികവും സമ്മാനദാനവും, ആറിനു സന്ധ്യാനമസ്കാരം, 6.45നു പ്രദക്ഷിണം. 7.15നു പന്തലിൽ പ്രസംഗം, തുടർന്ന് ആശീർവാദം, 8.30നു പരിചമുട്ടു കളി, സ്നേഹവിരുന്ന്. മേയ് ഒന്നിനു രാവിലെ എട്ടിനു പ്രഭാത നമസ്കാരം, 8.45നു കുർബാന, 10നു നേർച്ചസാധനങ്ങളുടെ ലേലം, പ്രദക്ഷിണം കുരിശിൻതൊട്ടിയിലേക്ക്, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക്.