തീപ്പിടിത്തമൊഴിവാക്കാന്‍ കച്ചവടസ്ഥാപനങ്ങളില്‍ മുന്‍കരുതല്‍ വേണം

എരുമേലി: കച്ചവടസ്ഥാപനങ്ങളില്‍ തീപ്പിടിത്ത സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന്അഗ്‌നിശമന സേന.

ഇത് സംബന്ധിച്ച് എരുമേലി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ സേനാംഗങ്ങള്‍ സര്‍ക്കുലര്‍ നല്‍കി. തീപ്പിടിത്തമുണ്ടായാല്‍ തീ അണയ്ക്കുന്നതിനുള്ള ഫയര്‍ എക്‌സിറ്റിഗ്വിഷറുകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ ഇവ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക്‌റിപ്പോര്‍ട്ട് നല്‍കും.