തീർഥാടന ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വികസന പദ്ധതികൾ നാട്ടിൽ നടപ്പാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ്.

എരുമേലി∙തീർഥാടന ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വികസന പദ്ധതികൾ നാട്ടിൽ നടപ്പാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ്. എരുമേലിയിൽ എൽഡിഎഫ് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ജോസഫ്. എരുമേലിയിൽ മാലിന്യ നിർമാർജനത്തിന് ശാസ്ത്രീയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം പാടുപെട്ട് വളർത്തിയെടുത്ത നവോത്ഥാന മൂല്യങ്ങളെ തകർക്കാനുള്ള നീക്കത്തിനെതിരെയുള്ള ശക്തമായ ബദൽ എൽഡിഎഫ് മാത്രമാണ്. ഇടതുപക്ഷം കേരളത്തിൽ വൻ തിരിച്ചുവരവ് നടത്തുമെന്നും പി.സി. ജോസഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, അനിത ഐസക്ക്, കെ.രാജേഷ്, ടി.എച്ച്.ആസാദ്, ടി.പി.തൊമ്മി, വി.പി.സുഗതൻ, വിൽസൺ കടവുങ്കൽ, ജോസ് പഴയതോട്ടം, അജി അലങ്കാരത്ത് എന്നിവർ പ്രസംഗിച്ചു.