തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് എ​രു​മേ​ലി​യി​ൽ ശു​ഭ​പ​ര്യ​വ​സാ​നം

എ​രു​മേ​ലി: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​കാ​ല​ത്തി​ന് എ​രു​മേ​ലി​യി​ൽ ഇ​ത്ത​വ​ണ ശു​ഭ പ​ര്യ​വ​സാ​നം.
അ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞ​ത് പ്ര​ധാ​ന നേ​ട്ട​മാ​യി. പേ​ട്ട​തു​ള്ള​ലും ച​ന്ദ​ന​ക്കു​ടാ​ഘോ​ഷ​വും ഭം​ഗി​യാ​യി ന​ട​ന്നു. സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​താ​യി പ​രാ​തി​യി​ല്ല. പോ​ലീ​സ് ന​ട​ത്തി​യ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി ജ​ന​ങ്ങ​ൾ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ശു​ചീ​ക​ര​ണ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി. ഒ​പ്പം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​ശം​സ​യും നേ​ടി. കെ​എ​സ്ആ​ർ​ടി​സിക്ക് ​ഏ​റ്റ​വും മി​ക​ച്ച വ​രു​മാ​ന​മാ​ണ് ല​ഭി​ച്ച​ത്. ക​ച്ച​വ​ട​ക്കാ​ർ​ക്കു കാ​ര്യ​മാ​യ ന​ഷ്ട​ങ്ങ​ളി​ല്ല. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന തീ​ർ​ഥാ​ട​ന​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു സ​സ്യ​ജ​ന്യ കു​ങ്കു​മ​ങ്ങ​ൾ മാ​ന​വം സൊ​സൈ​റ്റി വി​ത​ര​ണം ചെ​യ്ത​ത്. ഇ​താ​ദ്യ​മാ​യി സേ​വ​ന​ത്തി​ൽ സി​പി​എം അ​ഭ​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യി​ലൂ​ടെ സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

അ​യ്യ​പ്പ സേ​വാ സ​മാ​ജം ഇ​ന്ന​ലെ ടൗ​ണി​ലും തോ​ട്ടി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി. വി​ശ​പ്പ​റി​യാ​തെ തീ​ർ​ഥ​യാ​ത്ര​ക്ക് അ​ന്നം വി​ള​മ്പാ​ൻ അ​ര ഡ​സ​നോ​ളം അ​ന്ന​ദാ​ന കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​യി​രു​ന്നു. പോ​ലി​സി​ന്‍റെ ഡ്യൂ​ട്ടി​ഭാ​ര​ത്തി​നി​ട​യി​ലും നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ൾ പി​ടി​കൂ​ടാ​നാ​യി.