തുമരംപാറ കുളത്തുങ്കല്‍ ഉമേഷ് നിര്യാതനായി

എരുമേലി: തുമരംപാറ കുളത്തുങ്കല്‍ പി.എം ബാലന്റെ മകന്‍ ഉമേഷ് ബാലന്‍ (30) നിര്യാതനായി. വ്യാഴാഴ്ച്ച രാവിലെ ഏഴുമണിയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു.

എരുമേലിയില്‍ ഡ്രീം ഹോംസ് കണ്‍സ്ട്രക്ഷന്‍ കമ്പിനിയില്‍ ആര്‍ക്കിടെക്ച്ചര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ് ബാലന്‍ മിലിറ്ററിയില്‍ നിന്നും വിരമിച്ച ശേഷം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: ഉഷകുമാരി. സഹോദരി : താര. മൃതദേഹം വീട്ടില്‍ എത്തിച്ചു.സംസ്‌കാരം പീന്നിട്.