തൂക്കിലിട്ടതിന് ശേഷം മാപ്പ് കൊടുത്തു പ്രതിയെ സ്വതന്ത്രൻ ആക്കി

മരണം വന്നു വാതിൽക്കൽ മുട്ടി വിളിച്ചശേഷം തിരികെ പോയി .

ഇറാനില്‍ തൂക്കിലേറിയ പ്രതി കയറില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നു.

പ്രതിക്ക് ‘ഇര’യുടെ വീട്ടുകാരുടെ ക്ഷമാപണം കിട്ടിയത് പ്രതിയെ തൂക്കിൽ ഇട്ട ശേഷം ആണ്. കഴുത്തിന്‌ വീണ കുരിക്കിൽ കുടുങ്ങി സെക്കന്‍ഡുകള്‍ ശ്വാസം കിട്ടാതെ തൂങ്ങിയാടുമ്പോഴാണ് കോടതിയുടെ മാപ്പ് കൊടുത്തു എന്ന സന്ദേശം വരുന്നത് . .

വളരെ വൈകിയാണ് മാപ്പ് വന്നതെങ്കിലും , ഇത് കണ്ടു കൊണ്ട് നിന്ന വിവേക മതികളായ ചില കാണികൾ പ്രതിയെ പൊക്കിപ്പിടിച്ച് ശ്വാസം കൊടുക്കുവാൻ അവസരം ഉണ്ടാക്കി കൊണ്ട് പ്രതിക്ക് രണ്ടാം ജന്‍മം കൊടുത്തു.

1-web-life-at-last-moment