തെക്കേമല പള്ളിയില്‍ തിരുനാള്‍

തെക്കേമല: സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഒമ്പത്, 10 തീയതികളില്‍ നടക്കും. ഒമ്പതിന് വൈകുന്നേരം നാലിന് കൂട്ടായ്മകളില്‍ നിന്നുള്ള കഴുന്നു പ്രദക്ഷിണം കുരിശടിയിലെത്തും തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, 4.30ന് കൊടിയേറ്റ്, വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. ജോസ് ആനിത്തോട്ടം സിഎംഐ, ആറിന് കാരിവര പന്തലിലേക്ക് പ്രദക്ഷിണം, പ്രസംഗം – എ.ഡി. തോമസ്. 10ന് രാവിലെ 7.15ന് വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. തോമസ് മുണ്ടാട്ട്, 10ന് വിശുദ്ധകുര്‍ബാന – ഫാ. ജോസ് വെട്ടിക്കാട്ട്, വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. സോണി മണക്കാട്ട്, ആറിന് കുരിശടി ചുറ്റി പ്രദക്ഷിണം, 7.30ന് ഗാനമേള, മിമിക്സ് പരേഡ്. 11ന് രാവിലെ ഏഴിന് വിശുദ്ധകുര്‍ബാന, വിഭൂതി തിരുക്കര്‍മങ്ങള്‍.