തെ​ക്കേ​ത്തു​ക​വ​ല -ചാ​മം​പ​താ​ല്‍ റോ​ഡു ത​ക​ർ​ന്നു

പൊ​ൻ​കു​ന്നം: തെ​ക്കേ​ത്തു​ക​വ​ല -ചാ​മം​പ​താ​ല്‍ റോ​ഡു പൊ​ട്ടി​പ്പൊ​ളി​ഞ്ഞു ത​ക​ര്‍​ന്ന​തോ​ടെ ബ​സ് സ​ര്‍​വീ​സു​ക​ള്‍ മു​ട​ക്കു​മെ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഓ​ട്ടോ പോ​ലും ഓ​ടു​വാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് വ്യാ​പാ​രി​ക​ള്‍.

റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തെ​ക്കേ​ത്തു​ക​വ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ പ​ണി​ക്ക​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ബു ബി.​നാ​യ​ര്‍, ട്ര​ഷ​റ​ര്‍ സി.​ടി.​പ്ര​ദീ​പ് കു​മാ​ര്‍, സെ​ക്ര​ട്ട​റി പി.​ബി​ജു എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ, റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ടെ​ൻ​ഡ​ര്‍ ആ​യെ​ന്നും കാ​രാ​ര്‍ എ​ടു​ത്ത കോ​ണ്‍​ട്രാ​ക്ട​ര്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ടി​യ​ന്ത​ര ജോ​ലി​യി​ലാ​ണെ​ന്നും അ​ടു​ത്ത ദി​വ​സം ത​ന്നെ നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്നും ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.