തെ​രു​വു നാ​യ്ക്ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് പോ​ലീ​സ്; ക​ള​ക്ട​ർ ഇ​ട​പെ​ട്ട​തോ​ടെ ന​ട​പ​ടി​യാ​യി

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ എ​രു​മേ​ലി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് റോ​ഡി​ലൂ​ടെ കൂ​ട്ട​ത്തോ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വ് നാ​യ​ക​ൾ തീ​ർ​ഥാ​ട​ക​ർ​ക്കും കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം എ​ട്ട് പേ​രെ ക​ടി​ച്ച തെ​രു​വ് നാ​യ​യെ പി​ടി​കൂ​ടി​യ​പ്പോ​ൾ ച​ത്ത​തോ​ടെ പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ തെ​ളി​ഞ്ഞി​രു​ന്നു. ഈ ​നാ​യ മ​റ്റ് നാ​യ​ക​ളെ ക​ടി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പേ​വി​ഷ​മു​ള്ള നാ​യ​ക​ൾ ഇ​നി​യും ഉ​ണ്ടെ​ന്നും തീ​ർ​ഥാ​ട​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സു​ര​ക്ഷ​ക്കാ​യി മു​ഴു​വ​ൻ തെ​രു​വു​നാ​യ​ക​ളെ പി​ടി​കൂ​ടി മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ദാ​ർ​ക്കും എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​നും പോ​ലീ​സ് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സ് ക​ത്ത് ന​ൽ​കി​യ​തോ​ടെ എ​രു​മേ​ലി ടൗ​ണി​ലെ തെ​രു​വ് നാ​യ​ക​ളെ പി​ടി​കൂ​ടി മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ. ജി​ല്ലാ ക​ള​ക്ട​റെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ൻ ന​ട​ത്തു​ന്ന തെ​രു​വ്നാ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം എ​രു​മേ​ലി​യി​ലെ തെ​രു​വ് നാ​യ​ക​ളെ പി​ടി​കൂ​ടാ​നാ​ണ് ന​ട​പ​ടി​ക​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.