തേൻകൃഷിയുടെ മധുരത്തിലേക്ക് എം.ജി.എം.സ്‌കൂൾ

എലിക്കുളം: വരുമാനവും മാനസികോല്ലാസവും നൽകുന്ന തേനീച്ചപരിപാലനത്തിലേക്ക് എലിക്കുളം എം.ജി.എം. യു.പി.സ്‌കൂൾ. തേനീച്ച വളർത്തലിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മൂന്നുദിവസത്തെ പരിശീലനം നൽകി. കുട്ടികൾക്ക് ആഹാരത്തിനൊപ്പം തേൻകൂടി നൽകാൻ തീരുമാനമെടുത്താണ് സ്‌കൂൾ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.

പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. എം.പി.സുമംഗലാദേവി അധ്യക്ഷത വഹിച്ചു. ഹോർട്ടി കൾചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ വിമൽഘോഷ് പ്രഭാഷണം നടത്തി. കെ.എം.രാധാകൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഖിൽകുമാർ, ജോയിക്കുട്ടി തോക്കനാട്ട്, പ്രസാദ് ഉരുളികുന്നം, എസ്.ഷാജി, ഗ്രേസിക്കുട്ടി സജി, ജാൻസി ആന്റണി, നിസ ലത്തീഫ്, പി.എൻ.പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.