തോട്ടിലെ വെള്ളം പതഞ്ഞ് പൊങ്ങി; കീടനാശിനി പ്രയോഗം മൂലമെന്ന് പരാതി

പനമറ്റം: പനമറ്റം സെന്ററിനു സമീപത്തെ ചെറിയ തോട്ടിലെ വെള്ളം പതഞ്ഞ് പൊങ്ങിയത് നാട്ടുകാരില്‍ ആശങ്കക്കും ഭീതിക്കും വഴിവെച്ചു.

കഴിഞ്ഞ ദിവസമാണ് തോട്ടിലെ വെള്ളച്ചാട്ടങ്ങളില്‍ പത ഉയര്‍ന്നു പൊങ്ങിയത്. തോടിന് സമീപത്തായി കൈതകൃഷി വ്യാപകമാണ്. കൈത കൃഷിക്ക് തളിച്ച രാസവസ്തുക്കള്‍ മഴയോടൊപ്പം തോട്ടില്‍ കലര്‍ന്നതോ ബാക്കി വന്ന കീടനാശിനി തോട്ടിലൊഴുക്കിയതോ ആവാം കാരണമെന്ന് സംശയിക്കുന്നു.

അതിനാല്‍ തോട് മലിനമാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. അലക്കാനും കുളിക്കാനുമായി പ്രദേശവാസികള്‍ ഈ തോടിനെ ആശ്രയിക്കുന്നതാണ്.