“തോമസ് കല്ലമ്പള്ളി MLA”

“തോമസ് കല്ലമ്പള്ളി MLA”

കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയ
മണ്ഡലത്തിൽ നേരും നെറിയും
പുലർത്തിയ ഒരു നേതാവ്..
ലാളിത്യജീവിതം കൊണ്ട് ജനജീവിതം
തൊട്ടറിഞ്ഞ ഒരു ജനപ്രതിനിധി..
ഏത് വിഷയത്തെക്കുറിച്ചും അഗാധ
പാണ്ഡിത്യവും അറിവും ഉള്ള ഒരു
നിയമസഭാ സാമാജികൻ…
പ്രത്യേക രീതിയിലെ പ്രഭാഷണശൈലി
കൊണ്ട് ഏവരെയും മണിക്കുറുകൾ
തന്നെ പിടിച്ചിരുത്താൻ കഴിവുള്ളയാൾ..
വിവാദങ്ങളിൽ പ്പെടാതെ ജീവിച്ച
ഈ രാഷ്ട്രീയക്കാരന് ഒരു പേര് കൂടി
കേരളീയ സമൂഹം നiൽകിയിരുന്നു
റോളിംഗ് ലയൺ ഓഫ് കേരള”
പറഞ്ഞുവരുന്നത് വേറെയാരെയുമല്ല
നമ്മുടെ കാഞ്ഞിരപ്പള്ളിയുടെ
പ്രിയങ്കരനായ, ചെറുപ്പക്കാരനായ
മുൻ നിയമസഭാംഗമായിരുന്ന
തോമസ് കല്ലമ്പള്ളിയെക്കുറിച്ചാണ്..
ആദ്യ നിയമസഭാസാമാജികൻ
ആകുമ്പോൾ അദ്ദേഹത്തിന്
പ്രായം വെറും 26 വയസ്സ്…
1953 ഏപ്രിൽ19ന് കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ കർഷക ദമ്പതികളായ
കെ എം ജോസഫിന്റെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായിട്ടാണ് തോമസ് കല്ലമ്പള്ളിയുടെ ജനനം..
AKJM സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രീഡിഗ്രി
സെന്റ് ഡൊമിനിക്സ് കാഞ്ഞിരപ്പള്ളിയിലും ബിരുദപഠനം ബോട്ടണി യിൽ പാലാ സെന്റ് തോമസിലും ആയി പൂർത്തിയാക്കി,
കേരള സ്റ്റുഡന്റ് കോൺഗ്രെസ്സിലൂടെയാണ്
തോമസ് കല്ലമ്പള്ളിയുടെ രാഷ്ട്രീയ
ജീവിതം തുടങ്ങുന്നത്,
ഊർജ്വസലമായ പ്രവർത്തന വും പ്രഭാഷണപാടവവും കൊണ്ടു പെട്ടെന്ന്
തന്നെ വിദ്യാർത്ഥി കോൺ ഗ്രസ് ജില്ലാ നേതൃത്വത്തിലും പിന്നീട് സംസ്ഥാന
ജനറൽ സെക്രട്ടറി സ്ഥാനം വരെയും
അദ്ദേഹം കടന്നുചെന്നു…
നേതാജിയുടെ പേരിൽ സ്വന്തം ഏരിയ
യായ ആനക്കല്ലിൽ ചെറുപ്പക്കാർക്കായി
ഒരു ലൈബ്രറി &വായനശാലയുമായി
രംഗത്തിറങ്ങിയ പതിനെട്ടുകാരനെ
അന്നേ ജനം ശ്രദ്ധിച്ചിരുന്നു.
കേരള കോൺഗ്രസ് സംസ്ഥാന
പ്രസിഡന്റ് ആയ പി.എം മാത്യു
നടത്തിയ കാസർകോട് മുതൽ
പാറശാലവരെ നടത്തിയ 600km
പദയാത്രയിലെ പങ്കാളിത്തത്തോടെ
കൂടുതൽ ശ്രദ്ധേയനായി പിന്നീട് ഇദ്ദേഹം..
ഇതിനിടയിൽ എറണാകുളം ഗവർ മെന്റ്
ലോ കോളേജിൽ പഠനം തുടർന്ന കല്ലമ്പള്ളി അവിടെയും വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന ഒരു നേതാവായിരുന്നു.
ആ സമയത്തു തന്നെ നടന്ന പഞ്ചായത്ത് ഇലക്ഷനിൽ പാർട്ടിയുടെ തീരുമാനപ്രകാരം
പാറത്തോട് പഞ്ചായത്തിൽ മത്സരിക്കുകയും അംഗമായി വിജയിക്കുകയും ചെയ്തു..
അക്കാദമിക് രംഗത്തും മികച്ച കരിയർ
നിയമ പഠനത്തിലൂടെ പൂർത്തിയാക്കിയ കല്ലമ്പള്ളി ഇടക്ക് ചുരുങ്ങിയ കാലം
കേരള ഹൈക്കോടതിയിൽ അഭി
ഭാഷകനായി ജോലിയും ചെയ്തിട്ടുണ്ട്,
1982 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ
ഏകദേശം മുപ്പത്തയ്യായിരത്തിൽപ്പരം വോട്ടുകൾക്ക് സഖാവ് മുസ്തഫകമാലിനെ പരാജയപ്പെടുത്തിയാണ് തോമസ് കല്ലമ്പള്ളി രണ്ടാം തവണ കൂടുതൽ തിളക്കത്തോടെ കാഞ്ഞിരപ്പള്ളിയുടെ മിന്നുന്ന നിയമസഭാ
സാമാജികൻ ആകുന്നത്…
അതിന് മുൻപ് കല്ലമ്പള്ളി EK നായനാരും
K കരുണാകരനും മാറിമാറി മുഖ്യമന്ത്രി
ആയിരുന്ന രണ്ടുവർഷം മാത്രം നീണ്ടുനിന്ന
1980 ലെ ഏഴാം നിയസഭയിലും ജോസഫ്
വാരണത്തെ പരാജയപ്പെടുത്തിക്കൊണ്ട്
നിയമസഭ അംഗത്വം നേടിയിരുന്നു..
കെ വി കുര്യന് ശേഷം കാഞ്ഞിരപ്പള്ളി
കണ്ട ചെറുപ്പക്കാരനായ MLAയായിരുന്നു
അന്ന് തോമസ് കല്ലമ്പള്ളി.. കാലാവധി പൂർത്തിയാക്കാതെ അന്നത്തെ സർക്കാർ
ആ നിയമസഭ പിരിച്ചു വിടുകയാണ് ചെയ്തത്,
1987 ലെ ഇലക്ഷനിൽ വീണ്ടും മത്സരിച്ചു വെങ്കിലും ത്രികോണ മല്സരത്തിൽ KJ തോമസിനോട് അന്ന്‌ അഭിഭാഷകനായ
തോമസ് കല്ലമ്പള്ളി പരാജയപ്പെടുകയും ചെയ്തു..
പിന്നീട് വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി
മുന്നോട്ടുപോയ കല്ലമ്പള്ളി സ്വന്തം സ്ഥലമായ ആനക്കല്ലിൽ ആദ്യം സെന്റ് ആന്റണീസ് പള്ളിയുടെ സഹായത്തോടെ കേരള
പാഠ്യപദ്ധതിയിലുള്ള ഒരു ഇന്ഗ്ലീഷ്
മീഡിയം സ്കൂളിനാണ്‌ തുടക്കം ഇട്ടത്,
എന്നാൽ അന്നത്തെ എൽ ഡി എഫ് സർക്കാരിന്റെ പുത്തൻനയമനുസരിച്ചു
നായനാർ സർക്കാർ ഇഗ്ലിഷ് മീഡിയം സ്കൂളുകൾ റദ്ദാക്കാൻ ഒരുങ്ങിയപ്പോൾ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന
കെ ചന്ദ്രശേഖരന്റെ സഹായത്തോടെ
അദ്ദേഹം CBSE ബോര്ഡിനെ സമീപിച്ചു.
1988-ൽ ഇതിനായി ഡൽഹിലേക്ക് പോയ കല്ലമ്പള്ളി സി.ബി.എസ്.ഇ.യുടെ സെൻട്രൽ ബോർഡ് (സി.ബി.എസ്.ഇ) ന്റെ മുൻ ചെയർമാനായ എച്ച്. സി. സിൻഹയുമായി
ചർച്ച നടത്തി ഒരുപാടു പരിശ്രമങ്ങൾക്ക് ഒടുവിൽ സ്കൂൾ നേടിയെടുത്തു..
തെക്കൻ കേരളത്തി ലെ കർഷകരുടെ മക്കൾക്ക് അന്തർ ദേശിയ നിലവാര
ത്തിലുള്ള ഒരുപഠന കേന്ദ്രമാണ്
അതിലൂടെ അദ്ദേഹം ഉറപ്പാക്കിയത്..
അതിന്റെ ഇന്നത്തെ മുഖമാണ് നാം
ഇന്നു കാണുന്ന ആനക്കല്ലിന്റെ സർവ്വ മാറ്റങ്ങൾക്കും കാരണക്കാരനായ
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക്
സ്കൂൾ & ജൂനിയർ കോളേജ്…
തെക്കൻ കേരളത്തിലെ ഏറ്റവും മികച്ച
ഈ വിദ്യാലയത്തിൽ കേരളത്തിനകത്തും
പുറത്തുനിന്നുമുള്ള നിരവധി കുട്ടികൾ
ഇന്നു പഠിക്കുന്നുണ്ട്,
സ്കൂൾ മാനേജ്‍മെന്റ് കൗൺസിൽ
അംഗമായിരുന്ന തോമസ് കല്ലമ്പള്ളി ജീവനക്കാരുടെ നിയമനത്തിലും
നയരൂപീകരണത്തിലും ദൈനംദിന
കാര്യങ്ങളിലും സ്തുത്യർഹമായ
രീതിയിൽ പങ്കുവഹിച്ചിട്ടുണ്ട്.
ശേഷം കാഞ്ഞിരപ്പള്ളിയിലെ
യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള
കമ്പ്യൂട്ടർ മേഖലയിലെ ഉന്നത പഠന
ത്തിനായി 1991 ൽ അദ്ദേഹം സെന്റ്
ആന്റണിസ് കമ്പ്യൂട്ടർ കോളേജ് സ്ഥാപിച്ചു.
കമ്പ്യൂട്ടർ പരിജ്ഞാനം വളരെ കുറവായിരുന്ന ഈ മേഖലയിലെ ആദ്യത്തെ സ്ഥാപനമാണ് സെന്റ് ആന്റണീസ് കോളേജ്…
കല്ലമ്പള്ളി സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പാൾ കൂടിയായിരുന്നു..
കേരള സർക്കാരിന്റെ ഹ്യൂമൻ റിസോഴ്സ് ഡവലപ്പ്മെന്റ് ബോർഡിലും കേരള സർക്കാരിന്റെ തന്നെ പൊലൂഷൻ
കൺട്രോൾ ബോർഡിലും കല്ലമ്പള്ളി
അംഗമായിരുന്നിട്ടുണ്ട്.
കൂടാതെ വിവിധ ലോക്സഭാ നിയമസഭാ
ഇലക്ഷനുകളിൽ കേരള കോൺഗ്രസ്സിന്റെ
പാർട്ടി പ്രചാരണ വിഭാഗം മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. തോമസ് കല്ലമ്പള്ളി…
2002 ഫെബ്രുവരി 27 നാണ് അദ്ദേഹത്തിന്റ മരണം 48മത്തെ വയസ്സിൽ അവിചാരിത
മായി സംഭവിക്കുന്നത്,
1982 സെപ്റ്റംബർ 26 ന് എം.എൽ.എ ആയിരുന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ
വിവാഹം, അദ്ധ്യാപികയായിരുന്ന ത്രേസ്യ
ക്കുട്ടി മാത്യുവിനെയാണ് വിവാഹം ചെയ്തത്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്
ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പൽ ആയിട്ടാണ് ഈയിടെ അവർ വിരമിച്ചത്,
ING SPAIN Change Management
Head സുഭാഷ് ചന്ദ്ര ജോസ്..
Housing Development Finance
Corparetion Ltd ൽ ലീഗൽ ഓഫിസർ
അഡ്വക്കേറ്റ് മോഹൻ റോയ് മാത്യുസ്,
HABICUBE Architecture Studio യിൽ
ജോലി ചെയ്യുന്ന അശോക് ടി കല്ലമ്പള്ളി, കമ്പ്യൂട്ടർ വിദഗ്ധനായ ഇപ്പോൾ
SAP Labs Bangalore ജോലി ചെയ്യുന്ന
വിവേക് ആനന്ദ് ടി കല്ലമ്പള്ളി
എന്നിവരാണ് മക്കൾ..

സ്വന്തം മകനും സ്വന്തം ഗ്രാമമായ ആന
ക്കല്ലിൽ താൻ തുടങ്ങിയ വായനശാലക്കും
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നാമം
നൽകിയ അഡ്വ: തോമസ് കല്ലമ്പള്ളി
ഒരുപക്ഷെ ഇന്ത്യക്കുവേണ്ടി ഭാരതത്തിനു വെളിയിൽ പ്രവർത്തിച്ച INA സ്ഥാപകൻ നേതാജി സുഭാഷ് ചന്ദ്രബോസിനെ ഒരു
പാട് സ്നേഹിക്കുന്നുണ്ടാവണം.. മാതൃക പുരുഷനായി കാണുന്നുണ്ടാകണം…