തോ​ടി​നു മു​ക​ളി​ലൂ​ടെ റോ​ഡ് നി​ർ​മാ​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ന്പ​ത് വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഇ​ട​വ​ഴി​ക്ക് പ​ക​രം തോ​ടി​ന് മു​ക​ളി​ലൂ​ടെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് റോ​ഡ് നി​ർ​മാ​ണം. തോ​ടി​ന്‍റെ നീ​രൊ​ഴു​ക്ക് ത​ട​യാ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ തോ​ട്ടു​മു​ഖം പ​ള്ളി​ക്കും അ​യി​ഷാ പ​ള്ളി​ക്കു​മി​ട​യി​ൽ കെ​ഇ റോ​ഡി​ൽ നി​ന്നു നൂ​റ്റ​മ്പ​തോ​ളം ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് തോ​ടി​ന് മു​ക​ളി​ലൂ​ടെ റോ​ഡ് നി​ർ​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി മൂ​ന്ന​ടി മാ​ത്ര​മു​ള്ള ന​ട​പ്പാ​ത​യാ​ണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. രോ​ഗി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങു​വാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചി​രു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് റോ​ഡ് നി​ർ​മി​ച്ചു​ന​ൽ​കു​വാ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ​യി​രി​ക്കെ​യാ​ണ് വാ​ർ​ഡം​ഗം സു​ബി​ൻ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​ടി​ന് മു​ക​ളി​ലൂ​ടെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് റോ​ഡ് നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ക്കു​ന്ന​ത്.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മി​നി​മി​ൽ-​ജ​വാ​ൻ​പ​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നാ​ലു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം ന​ട​ത്തി.

പി​ന്നീ​ട് ലോ​ക ബാ​ങ്കി​ൽ നി​ന്ന് അ​നു​വ​ദി​ച്ച നാ​ലു ല​ക്ഷ​വും പ്ലാ​ൻ​ഫ​ണ്ട് ഇ​ന​ത്തി​ൽ നി​ന്ന് അ​നു​വ​ദി​ച്ച നാ​ലു ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് തോ​ടി​ന് മു​ക​ളി​ലൂ​ടെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്. 80 മീ​റ്റ​ർ നീ​ള​ത്തി​ലും പ​ത്ത​ടി വീ​തി​യി​ലു​മാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ എ​ട്ടോ​ളം പു​തി​യ റോ​ഡു​ക​ളാ​ണ് വാ​ർ​ഡം​ഗം സു​ബി​ൻ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്.