തോ​ട്ടം – പു​ര​യി​ടം പ്ര​ശ്നം – അ​പേ​ക്ഷകൾ താലൂക്കോഫീസിൽ സ്വീകരിക്കുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ലെ ചി​ല വി​ല്ലേ​ജു​ക​ളി​ല്‍ ത​ണ്ട​പ്പേ​രി​ല്‍ വ​സ്തു​വി​ന്‍റെ ഇ​നം തോ​ട്ടം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ 13 വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സി​ലും അ​താ​ത് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ന​ല്‍​കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ളോ​ടൊ​പ്പം വ​സ്തു​വി​ന്‍റെ 1964 വ​രെ​യു​ള്ള മു​ന്നാ​ധാ​ര​ങ്ങ​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍, ക​ര​മ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

അ​പേ​ക്ഷ​ക​ളും റി​ക്കാ​ര്‍​ഡു​ക​ളും പ​രി​ശോ​ധി​ച്ച് അ​ര്‍​ഹ​മാ​യ കേ​സു​ക​ളി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ച്ച് താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍​നി​ന്ന് ഉ​ത്ത​ര​വു​ക​ള്‍ ന​ല്‍​കു​ന്ന​താ​യി​രി​ക്കു​മെ​ന്നും 15 ന് ​താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍​വ​ച്ച് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ഈ ​ഓ​ഫീ​സ് മു​ഖാ​ന്ത​രം യാ​തൊ​രു അ​റി​യി​പ്പു​ക​ളും ന​ല്‍​കി​യി​ട്ടി​ല്ലാ​ത്ത​താ​ണെ​ന്നും ത​ഹ​സി​ല്‍​ദാ​ര്‍ (ഭൂ​രേ​ഖ) അ​റി​യി​ച്ചു.