ത്രിപുരയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ഇടതുപക്ഷം തന്നെ.

tripura election
ത്രിപുര, മേഘാലയ, നാഗാലാന്‍്റ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഇടതുപക്ഷം അഞ്ചാമതും അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 60 മണ്‍ലങ്ങളില്‍ 49 സീറ്റുകളും നേടി ഇടപതുപക്ഷം വിജയിച്ചു. പത്തു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.

നാഗാലാന്‍ഡില്‍ മൂന്നാം തവണയും നാഗാ പീപിള്‍സ് ഫ്രണ്ട് ഭരണത്തിലേറി. 37 സീറ്റുകളിലാണ് നാഗാ പീപിള്‍സ് ഫ്രണ്ട് വിജയിച്ചത്.
നാഗാലാന്‍ഡിലും പത്തു സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. നാലു മണ്ഡലങ്ങള്‍ എന്‍.സി.പി നേടി.

മേഘാലയയില്‍ മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 29 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി എട്ട് സീറ്റുകള്‍ നേടി. എന്‍.സി.പി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചു. 21 സീറ്റുകളില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികള്‍ വിജയിച്ചിട്ടുണ്ട്.

60 സീറ്റുകളിലേക്കാണ് ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. നാഗാലാന്‍ഡില്‍ 60 സീറ്റുകളുള്ളതില്‍ 59 സീറ്റുകളിലേക്കും മത്സരം നടന്നു. നാഗാലാന്‍ഡിലെ ഒരു സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫിബ്രവരി 23 ന് മരിച്ചതിനാല്‍ അവിടെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. കര്‍ശന സുരക്ഷയിലാണ് മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടന്നത്.