ത്രിവേണി സ്റ്റോര്‍ ചാമംപതാലില്‍ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

1-web-triveni-inaguration
പൊന്‍കുന്നം: വാഴൂര്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്‍റ് കോ ഓപറേറ്റിവ് സൊസൈറ്റിയുടെയും കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സ്റ്റോറിന്‍െറയും ഉദ്ഘാടനം വ്യാഴാഴ്ച നടന്നു.
വൈകുന്നേരം അഞ്ചിന് ചാമംപതാലില്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല സൊസൈറ്റി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ആന്‍േറാ ആന്‍റണി എം.പി, ത്രിവേണി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് വാഴക്കന്‍ എം.എല്‍.എ ആദ്യ നിക്ഷേപം സ്വീകരിച്ചു.

സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍ കുര്യന്‍ ജോയി ഓഹരി വിതരണം ചെയ്തു. കണ്‍സ്യൂമള്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ. ജോയി തോമസ് ആദ്യവില്‍പന നടത്തി. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.

ജില്ലാ ബാങ്ക് പ്രസിഡന്‍റ് ഫിലിപ് കുഴിക്കുളം, മുന്‍കേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ച് പ്രസംഗിച്ചു.