ത​ട്ടി​പ്പു​വീ​ര​ന്മാ​ർ വീ​ണ്ടും രം​ഗ​ത്ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തില ും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വി​ലും ജ​നം ന​ട്ടം തി​രി​യു​ന്പോ​ൾ ത​ട്ടി​പ്പു​വീ​ര​ന്മാ​ർ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി. പ​ല​പ്പോ​ഴും ത​ട്ടി​പ്പു​വീ​ര​ന്മാ​രു​ടെ വ​ല​യി​ൽ വീ​ണു പോ​കു​ന്ന​ത് വീ​ട്ട​മ്മ​മാ​രാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ സ്ത്രീക​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ഇ​വ​ർ ഓ​രോ​രോ ത​ട്ടി​പ്പു​ക​ളു​മാ​യി വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​റ​ക്ക​ട​വി​ൽ നി​ര​വ​ധി വീ​ട്ട​മ്മ​മാ​രാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും കോ​ഴി​ക്കൂ​ടും ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഒ​രു സൊ​സൈ​റ്റി​യു​ടെ പേ​രി​ൽ മൂ​ന്നം​ഗ​സം​ഘ​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 130 രൂ​പ വീ​തം ഈ​ടാ​ക്കി ഇ​വ​ർ വീ​ട്ടു​കാ​ർ​ക്ക് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ നൽകാമെന്നും കൂ​ട് എ​ത്തി​ക്കാ​മെ​ന്നും പ​റ​ഞ്ഞ് പ​ണം വാ​ങ്ങി മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ സം​ഘം പി​ന്നീ​ടെ​ത്തി​യി​ല്ല. വ​ലി​പ്പ​മ​നു​സ​രി​ച്ച് കൂ​ടി​ന് ര​ണ്ടാ​യി​രം മു​ത​ൽ ആ​റാ​യി​രം രൂ​പ വ​രെ പ​ല​രി​ൽ നി​ന്നാ​യി ഇ​വ​ർ വാ​ങ്ങി. കോ​ഴി​ത്തീ​റ്റ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞും ത​ട്ടി​പ്പു​വീ​ര​ൻ​മാ​ർ പ​ണം ഇ​വ​രി​ൽ നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്നു. ത​ട്ടി​പ്പു​കാ​ർ ന​ൽ​കി​യ മൊ​ബൈ​ൽ ന​ന്പ​രു​ക​ളി​ൽ വി​ളി​ക്കു​ന്പോ​ൾ മ​റു​പ​ടി ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ത​ങ്ങ​ൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന് വീ​ട്ട​മ്മ​മാ​ർ മ​ന​സി​ലാ​ക്കി​യ​ത്. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പു​ന​ട​ത്തി​യി​ട്ടു​ണ്ട്.

ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ് വ്യ​വ​സ്ഥ​യി​ൽ ബെ​ഡ്, ക​ർ​ട്ട​ൻ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പേ​രി​ലും വ്യാ​പ​ക ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ക​ർ​ട്ട​ൻ ഇ​ടു​ന്ന​തി​ന് സ്ക്വ​യ​ർ​ഫീ​റ്റ് ക​ണ​ക്കാ​ണ് വീ​ട്ട​മ്മ​മാ​രോ​ട് പ​റ​യു​ന്ന​ത്. ഇ​ത് ചെ​റി​യ തു​ക​യാ​യി​രി​ക്കും. എ​ന്നാ​ൽ, ക​ർ​ട്ട​ൻ സ്ഥാ​പി​ച്ച് അ​ള​ന്നു ക​ഴി​യു​ന്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​കു​ന്ന​ത്. ഈ ​വി​ല​യു​ടെ പ​കു​തി​യി​ൽ താ​ഴെ വി​ല​യ്ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ക​ർ​ട്ട​ൻ സ്ഥാ​പി​ക്കാ​മെ​ന്ന് അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നു. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഗു​ണ​മേ​ന്മ തീ​രെ കു​റ​ഞ്ഞ​വ​യാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ക​ഴി​യു​ന്പോ​ൾ​ത​ന്നെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ എ​ത്തു​ന്ന​വ​രെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വീ​ട്ട​മ്മ​മാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.