ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ്: കോ​​ണ്‍​ഗ്ര​​സ് അ​​ണി​​യ​​റ ഒ​​രു​​ക്ക​​ത്തി​​ൽ

 

 നി​​യ​​മ​​സ​​ഭ​​യി​​ൽ തി​​ങ്ക​​ളാ​​ഴ്ച ന​​ട​​ന്ന അ​​വി​​ശ്വാ​​സ പ്ര​​മേ​​യ വോ​​ട്ടെ​​ടു​​പ്പി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ജോ​​സ് വി​​ഭാ​​ഗം യു​​ഡി​​എ​​ഫി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​വ​​രെ ഒ​​ഴി​​വാ​​ക്കി യു​​ഡി​​എ​​ഫ് ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കാ​​നും കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം നീ​​ക്കം തു​​ട​​ങ്ങി.
ക​​ഴി​​ഞ്ഞ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ സീ​​റ്റു വി​​ഭ​​ജ​​ന ലി​​സ്റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​ജോ​​സ​​ഫ്, മു​​സ്‌​​ലിം ലീ​​ഗ് ഉ​​ൾ​​പ്പെ​​ടെ ഇ​​ത​​ര ക​​ക്ഷി​​ക​​ളു​​മാ​​യി വാ​​ർ​​ഡു​​ക​​ളും ഡി​​വി​​ഷ​​നു​​ക​​ളും പ​​ങ്കു​​വ​​യ്ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ കാ​​ര്യ​​ങ്ങ​​ളി​​ൽ മാ​​ന​​ദ​​ണ്ഡം നി​​ശ്ച​​യി​​ക്കാ​​ൻ പ്രാ​​ഥ​​മി​​ക ച​​ർ​​ച്ച ആ​​രം​​ഭി​​ച്ചു. 
ജി​​ല്ലാ ത​​ല​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സി​​നെ ഗ്രൂ​​പ്പു​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യി യോ​​ജി​​പ്പി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി പാ​​ലാ​​യി​​ൽ കെ.​​എം. ചാ​​ണ്ടി അ​​നു​​സ്മ​​ര​​ണ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ്-​​ഐ നേ​​തൃ​​ത്വം യോ​​ഗം ചേ​​ർ​​ന്നി​​രു​​ന്നു.
അ​​ടു​​ത്ത​​യാ​​ഴ്ച ക​​ടു​​ത്തു​​രു​​ത്തി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ യോ​​ഗം ചേ​​രും. ഇ​​ത​​ര നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ഈ ​​മാ​​സം​​ത​​ന്നെ സ​​മാ​​ന​​മാ​​യ വി​​ല​​യി​​രു​​ത്ത​​ൽ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്താ​​നാ​​ണു തീ​​രു​​മാ​​നം. 
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ഓ​​രോ വാ​​ർ​​ഡി​​ലും പു​​ല​​ർ​​ത്തേ​​ണ്ട നി​​ല​​പാ​​ട്, വി​​ജ​​യ​​സാ​​ധ്യ​​ത​​യു​​ള്ള സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ ലി​​സ്റ്റ് ത​​യാ​​റാ​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ വി​​ജ്ഞാ​​പ​​നം വ​​രു​​ന്ന​​തി​​നു മു​​ൻ​​പ് പൂ​​ർ​​ത്തി​​യാ​​ക്കും.