ദക്ഷിണാഫ്രിക്കയില്‍ മണിമലക്കാരിക്ക് രണ്ടാംറാങ്ക്

മണിമല: ദക്ഷിണാഫ്രിക്കയിലെ ജോനാസ്ബര്‍ഗിലെ മലയാളി അധ്യാപക ദമ്പതികളുടെ മകള്‍ക്ക് നാഷണല്‍ സീനിയര്‍ സര്‍ട്ടിഫിക്കറ്റ് (+2) പരീക്ഷയില്‍ രണ്ടാം റാങ്ക്. മണിമല കറിക്കാട്ടൂര്‍ കൂന്താനത്ത് തോമസ് കുര്യന്‍ (ടോമി)ന്റെയും മൂഴൂര്‍ മണിയങ്ങാട്ട് ജെസ്സിയുടെയും മകള്‍ ശ്രുതിയാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ഏക സഹോദരി സോനാ അവിടെ പത്താംക്ളാസ് വിദ്യാര്‍ഥിയാണ്. ദക്ഷിണാഫ്രിക്കയിലാണ് ശ്രുതി ജനിച്ചുവളര്‍ന്നത്. 2011 മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ മോഡല്‍ ഡിബേറ്റിലും ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച് സമ്മാനം നേടിയിരുന്നു. പഠനത്തില്‍ എന്നും മുന്‍പന്തിയിലുള്ള ശ്രുതിയെത്തേടി മറ്റു നിരവധി സ്കോളര്‍ഷിപ്പുകളും എത്തിയിരുന്നു.